ദില്ലി: ബോളിവുഡ് സിനിമയില്‍ അഭിനയിക്കാനില്ലെന്ന് യുവാക്കളുടെ പുതിയ ഹരമായ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി വ്യക്തമാക്കി.
പരസ്യങ്ങളില്‍ അഭിനയിക്കുന്നുണ്ടെന്നും ഒരിക്കലും താന്‍ സിനിമയിലേക്കില്ല. അതേ സമയം ബോളിവുഡിനേക്കാള്‍ ക്രിക്കറ്റിലാണ് കരിയര്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടെന്നും ധോണി പറഞ്ഞു.
10 പരാജയങ്ങള്‍ക്കു ശേഷവും ഒരു ചിത്രം വിജയിച്ചാല്‍ നിങ്ങള്‍ വാര്‍ത്തകളില്‍ നിറയും. എന്നാല്‍ ക്രിക്കറ്റില്‍ 10 കളികളില്‍ പരാജയപ്പെട്ടാല്‍ അതോടെ നിങ്ങളുടെ കരിയര്‍ പ്രതിസന്ധിയിലാവും.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷം കമന്റേറ്റകാനില്ലെന്നും ധോണി പറഞ്ഞു. കമന്ററി പറയുക സിനിമാഭിനയത്തേക്കാള്‍ ബുദ്ധിമുട്ടുള്ള ജോലിയാണ്. മോട്ടോര്‍ ബൈക്കുകളോടുള്ള തന്റെ പ്രണയം വെളിപ്പടുത്തിയ ധോണി തനിക്ക് ഏഴ് ബൈക്കുകള്‍ സ്വന്തമായുണ്ടെന്നു പറഞ്ഞു.