ധോണിയെ ടെസ്റ്റ് ടീമില്‍ നിന്നു പുറത്താക്കണം
പുനെ: മഹേന്ദ്രസിങ് ധോണിയെ ടെസ്റ്റ് ടീമില്‍ നിന്നു പുറത്താക്കണമെന്ന് മുന്‍ സെലക്ടര്‍ മൊഹീന്ദര്‍ അമര്‍നാഥ്. മറ്റൊരു വിക്കറ്റ് കീപ്പറുടെ വാതിലാണ് ധോണി അടയ്ക്കുന്നത്. ഞാന്‍ ടീമില്‍ തുടരും എന്നു പറയാന്‍ ധോണി ആരാണ്? ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം ടീമിനുവേണ്ടി ചെയ്തത്-1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍താരം ചോദിച്ചു.
ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ നാണം കെട്ട് തോറ്റിട്ടും നായക സ്ഥാനം വിട്ടൊഴിയാന്‍ ധോണി തയ്യാറല്ല. ടെസ്റ്റ് ടീമില്‍ ധോണി ഒരു ആവശ്യഘടകമല്ല. രാജ്യത്തെ നിരവധി വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്മാര്‍ അവസരം കാത്തിരിക്കുന്നുണ്ട്. നായകന്‍ എന്ന നിലയില്‍ ധോണി ടീമിലുള്ളതാണ് പ്രശ്‌നം.

മുന്‍ ഇന്ത്യന്‍ താരങ്ങളായ ദിലീപ് വെങ്‌സാര്‍ക്കറും ക്രിസ് ശ്രീകാന്തും നേരത്തെ ധോണിയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ലോകകപ്പ് നേടിയതാണ് ധോണിയുടെ ആയുസ്സ് നീട്ടികൊടുത്തത്. മികച്ച നായകന് മാത്രമേ ടെസ്റ്റ് വിജയിപ്പിക്കാന്‍ സാധിക്കൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications