ദുബായ്: വെസ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ നിറം മങ്ങിയ പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളായ മഹേന്ദ്രസിംഗ് ധോണിയും ഇര്‍ഫാന്‍ പഠാനും ഐസിസി റാങ്കിംഗില്‍ പിന്നോട്ട്.
ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തായിരുന്ന ധോണി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെസ്റ് ഇന്‍ഡീസിനെതിരായ അഞ്ച് ഏകദിനങ്ങളില്‍ ധോണി നേടിയത് 95 റണ്‍സ് മാത്രമാണ്. ഗില്‍ ക്രിസ്റ് ഒന്നാം റാങ്കില്‍ തുടരുമ്പോള്‍ വെസ്റ് ഇന്‍ഡീസിന്റെ രാംനരേഷ് സര്‍വണ്‍ ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തി. റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്.
ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇര്‍ഫാന്‍ പഠാന്‍ ഇപ്പോള്‍ ഏഴാം റാങ്കിലാണ്. വെസ്റ് ഇന്‍ഡീസിനെതിരെ കളിച്ച നാല് ഏകദിനങ്ങളില്‍ നിന്നായി ആറ് വിക്കറ്റുകളാണ് പഠാന്‍ നേടിയത്.
ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗിലും പഠാന്‍ പിന്നോട്ടുപോയി. മൂന്നാം സ്ഥാനത്തായിരുന്ന പഠാന്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ബാറ്റ്സ്മാന്‍മാരില്‍ 47-ാം സ്ഥാനത്തായിരുന്ന പഠാന്‍ 57-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബാറ്റ്സ്മാന്‍മാരില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന രാഹുല്‍ ദ്രാവിഡ് 12-ാം സ്ഥാനത്തായി. യുവരാജ്സിംഗ് 10-ാംസ്ഥാനത്ത് തുടരുന്നു.