ദില്ലി: ഇന്ത്യയുടെ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമാനുമായ മഹേന്ദ്രസിംഗ് ധോണി എന്‍ഡി ടിവിയുമായി കരാറില്‍ ഏര്‍പ്പെട്ടു. അഭിമുഖങ്ങളും അഭിപ്രായ പ്രകടനങ്ങളും പ്രത്യേക പരിപാടികളും നടത്തുന്നതിനാണ് ഈ കരാര്‍.
കരാറിന്റെ സാമ്പത്തിക വശത്തെ കുറിച്ച് വെളിപ്പെടുത്താന്‍ എന്‍ഡി ടിവി അധികൃതര്‍ തയ്യാറായില്ല. ഇരുവര്‍ക്കും ഗുണകരമായ കരാര്‍ ധോണിയുട ക്രിക്കറ്റിന് പ്രോത്സാഹജനകമായിരിക്കുമെന്ന് എന്‍ഡി ടിവി ചെയര്‍മാന്‍ പ്രണോയ് റോയ് പറഞ്ഞു.
വാര്‍ത്താസമ്മേളനങ്ങളില്‍ താന്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും ബിസിസിഐയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്നും ധോണി വ്യക്തമാക്കി. എന്‍ഡി ടിവിയുടെ പ്രത്യേക പരിപാടികള്‍ സംബന്ധിച്ചാണ് കരാറെന്നും ധോണി പറഞ്ഞു.