Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാഹിതനെങ്കിലും പെണ്‍മനസ്സില്‍ ധോണി തന്നെ!

Dhoni
മുംബൈ: വിവാഹം കഴിഞ്ഞെങ്കിലും ടീം ഇന്ത്യയുടെ നായകന്‍ മഹേന്ദ്രസിങ് ധോണിയ്ക്ക് ഇപ്പോഴും പെണ്‍കുട്ടികള്‍ക്കിടയില്‍ വന്‍ ഡിമാന്റ്. പ്രമുഖ വൈവാഹിക സൈറ്റായ ശാദി ഡോട്ട് കോം നടത്തിയ സര്‍വ്വേയിലാണ് പെണ്‍കുട്ടികളെല്ലാം ധോണിയെ സ്വപ്‌നപുരുഷനായി കണക്കാക്കുന്നതായി പറഞ്ഞിരിക്കുന്നത്.

ഈ ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച, ആകര്‍ഷണീയനായ കളിക്കാരനെ കണ്ടെത്താനായി നടത്തിയ സര്‍വ്വേയിലാണ് പെണ്‍കുട്ടികള്‍ കൂടുതല്‍ വോട്ട് ധോണിയ്ക്ക് നല്‍കിയിരിക്കുന്നത്. 61ശതമാനം വോട്ടാണ് ധോണിയ്ക്ക് ലഭിച്ചത്. തൊട്ടടുത്തായി കഴിഞ്ഞ ദിവസം 40വയസ്സ് തികഞ്ഞ സച്ചിന്‍ ടെണ്ടുല്‍ക്കറുമുണ്ട്. 39ശതമാനം പേര്‍ക്കാണ് സച്ചിനെ ഏറ്റവും ആകര്‍ഷണീയനായ കളിക്കാരനായി തോന്നിയത്.

പെണ്‍കുട്ടികളുടെ അഭിപ്രായത്തില്‍ ഏറ്റവും സുന്ദരനായ അവിവാഹിതന്‍ യുവസുന്ദരനായ വിരാട് കോഹ്ലിയാണ്. 53.22 ശതമാനം പേരും വോട്ട് ചെയ്തത് കോഹ്ലിയ്ക്കാണ്. തൊട്ടുപിന്നിലായി 28.32 ശതമാനം പേരുടെ മനസ് കവര്‍ന്ന് യുവ് രാജ് സിംഗും അതിന് പിന്നില്‍ 16.21 ശതമാനം വോട്ടുകളുമായി സുരേഷ് റെയ്‌നയുമുണ്ട്.

ഐപിഎല്ലിലെ ഏറ്റവും അനുയോജ്യനായ അന്താരാഷ്ട്ര താരമായി ഏറെപ്പേരും ചൂണ്ടിക്കാട്ടിയത്ആസ്ത്രേലിയയുടെ മുന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീയെ ആയിരുന്നു. 59.6 ശതമാനം പേരാണ് ലീയ്ക്ക് വോട്ട് ചെയ്തത്.

ധോണിയും സാക്ഷിയുമാണ് ഐപിഎല്‍ സീസണ്‍-6 ലെ മികച്ച ദമ്പതികള്‍. 71.39 ശതമാനത്തിനും ഇവരെ മികച്ച ജോഡികളായി തിരഞ്ഞെടുത്തപ്പോള്‍ സച്ചിന്‍-അഞ്ജലി ദമ്പതികളെ പിന്തുണച്ചത് 68.45 ശതമാനം പേരാണ്.

Story first published: Saturday, April 27, 2013, 11:12 [IST]
Other articles published on Apr 27, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+