Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീര്‍ സ്വാര്‍ത്ഥനെന്ന് ധോണിയുടെ പരാതി

Dhoni lodges complaint against Gambhir to BCCI
മുംബൈ: കളിക്കളത്തില്‍ ഗൗതം ഗംഭീര്‍ സ്വാര്‍ത്ഥനെപ്പോലെയാണ് പെരുമാറുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബിസിസിഐയ്ക്ക് പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ട്.

ഒരു ക്രിക്കറ്റ് വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടീമിന് ഉപരിയായിട്ടുള്ള താല്‍പര്യങ്ങളാണ് ഗംഭീര്‍ കളിക്കളത്തിലുള്ളതെന്ന് പരാതിയില്‍ ധോണിയുടെ ആരോപണം.

ടീമിലെ സ്വന്തം സ്ഥാനം നിലനിര്‍ത്തുന്നതിന് മാത്രമാണ് ഗംഭീര്‍ പ്രാമുഖ്യം നല്‍കുന്നത്. സ്വാര്‍ഥതയോടെയുള്ള സമീപനമാണ് ടീമിനെ ഇത് വേദനിപ്പിക്കുന്നതായി ധോണി പറയുന്നു. മുംബൈയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന രണ്ടാം ടെസ്റ്റിലെ ഗംഭീറിന്റെ ബാറ്റിംഗ് ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ പരാതിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു ഇന്ത്യന്‍ കളിക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ വാലറ്റത്തെ സംരക്ഷിയ്ക്കാതെ ഗംഭീര്‍ സ്വന്തം ബാറ്റിംഗില്‍ മാത്രം ശ്രദ്ധിച്ചു. ഓവറിന്റെ തുടക്കത്തില്‍ മറ്റുള്ളവര്‍ക്ക് സ്‌ട്രൈക്ക് കൊടുക്കുന്ന രീതിയാണ് ഗംഭീറിന്റെ ഭാഗത്തു നിന്നുണ്ടായത്. അര്‍ദ്ധ സെഞ്ച്വറിയെങ്കിലും നേടി സമീപകാലത്തെ ഫോമൗട്ടില്‍ നിന്ന് രക്ഷപ്പെടുകയെന്ന ഗംഭീറിന്റെ തന്ത്രം വിജയിക്കുകയും ചെയ്തു. എന്നാല്‍, സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ ഗംഭീര്‍ കുറച്ചുകൂടി റണ്‍ സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ മറ്റുള്ള ബാറ്റ്‌സ്മാന്മാര്‍ക്കും ധൈര്യമായേനെയെന്ന് ധോണി തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വീരേന്ദര്‍ സെവാഗിനെയും രണ്ടാം ഇന്നിംഗ്‌സില്‍ ചേതേശ്വര്‍ പുജാരയെയും റണ്‍ ഔട്ടാക്കിയതും ഗംഭീറിന്റെ കുറ്റമായി ക്യാപ്ടന്‍ ആരോപിക്കുന്നു.

ധോണിയെ മാറ്റി ഗംഭീറിനെ ടെസ്റ്റ് ക്യാപ്ടനാക്കണമെന്ന് മുന്‍ സെലക്ടര്‍ മൊഹീന്ദര്‍ അമര്‍നാഥ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. തന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഭീഷണിയാവുന്ന ഗംഭീറിനെ ഒതുക്കാനുള്ള ധോണിയുടെ ശ്രമങ്ങളായും പരാതിയെ കാണുന്നവരുണ്ട്.

Story first published: Thursday, December 13, 2012, 9:40 [IST]
Other articles published on Dec 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+