ധോണി സഹോദരനെപ്പോലെ: ശ്രീശാന്ത്

ലോകകപ്പിനിടെ ശ്രീശാന്തിന്റെ പെരുമാറ്റത്തില്‍ ധോണി അസന്തുഷ്ടി പ്രകടിപ്പിച്ച സാഹചര്യത്തോടു പ്രതികരിക്കുകയായിരുന്നു ശ്രീ. ടീമില്‍ ഏതെങ്കിലും ഒരാള്‍ മോശമായി പെരുമാറിയാല്‍ വിമര്‍ശിക്കുന്നതും ഗുണദോഷിക്കുന്നതും സാധാരണമാണ്.
അതിനെ പോസിറ്റീവായി കാണണം. അതേ ഞാനും ചെയ്തുള്ളൂ. എന്തെങ്കിലും പ്രശ്‌നം ധോണിക്കുണ്ടായിരുന്നെങ്കില്‍ ലോകകപ്പില്‍ ആദ്യമത്സരത്തില്‍ മാത്രം കളിച്ച എന്നെ ഫൈനലില്‍ കളിപ്പിക്കുമായിരുന്നോ എന്നും ശ്രീ ചോദിച്ചു.
ലോകകപ്പില്‍ തന്റെ പ്രകടനത്തില്‍ നിരാശയുണ്ടെങ്കിലും ടീം ഇന്ത്യ ലോകകിരീടം നേടിയതില്‍ സന്തോഷമുണ്ടെന്നും ഈ ടീമിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്നും മലയാളിതാരം പറഞ്ഞു. കേരളത്തില്‍നിന്ന് കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎലില്‍ കൊച്ചി ടസ്‌കേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ ശ്രീശാന്ത് സന്തുഷ്ടി പ്രകടിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications