വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയ്ക്കെതിരെ സോപ്പ് കമ്പനി

By Staff

ബാംഗ്ലൂര്‍: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ കര്‍ണാടക സ്പോര്‍ട്സ് ആന്റ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡ് നിയമനടപടിക്ക്. 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധോണിക്ക് കമ്പനി ലീഗല്‍ നോട്ടീസ് അയച്ചു.

കമ്പനിയുമായുള്ള കരാര്‍ ധോണി ലംഘിച്ചുവെന്നാണ് ആരോപണം. ധോണിയുമായുള്ള കരാര്‍ കമ്പനി റദ്ദാക്കിയിട്ടുണ്ട്. കമ്പനിയുടെ ബ്രാന്റ് അംബാസിഡറായി നിയമിതനായ ധോണി കരാര്‍ പ്രകാരം ആവശ്യമായ ദിവസങ്ങള്‍ കമ്പനിക്കായി നീക്കിവച്ചില്ലെന്നാണ് കമ്പനി പറയുന്നത്.

മൈസൂര്‍ സാന്റല്‍ സോപ്പിന്റെ ബ്രാന്റ് അംബാസിഡറായി ധോണിയെ നിയോഗിച്ചു കൊണ്ടുള്ള കരാറില്‍‍ 2006 ജനവരിയിലാണ് കര്‍ണാടക സ്പോര്‍ട്സ് ആന്റ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡും ധോണിയും ഒപ്പുവച്ചത്. 84.85 ലക്ഷം രൂപയാണ് ഇതിനായി ധോണിക്ക് നിശ്ചയിച്ചിരുന്ന പ്രതിഫലം. ഇതില്‍ 64.42 ലക്ഷം രൂപ ധോണിക്ക് നല്‍കിയിരുന്നു. ബാക്കി തുക കമ്പനിയുടെ പരസ്യത്തിനായി കരാര്‍ പ്രകാരമുള്ള ദിവസങ്ങളില്‍ ധോണിയെത്തിയതിനു ശേഷം നല്‍കാമെന്നായിരു്നനു ധാരണ.

കരാര്‍ പ്രകാരം രണ്ടു വര്‍ഷത്തിനുള്ളില്‍ 10 ദിവസങ്ങള്‍ ധോണി കമ്പനിയ്ക്കായി നീക്കിവയ്ക്കണം. ഓരോ വര്‍ഷവും അഞ്ച് ദിവസം വീതം. എന്നാല്‍ മൂന്ന് ദിവസം മാത്രമാണ് ധോണി കമ്പനിയ്ക്കായി നീക്കി വച്ചതെന്ന് കമ്പനി ആരോപിക്കുന്നു. ഈ ദിവസങ്ങളില്‍ ധോണി അഭിനയിക്കുന്ന പരസ്യം ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ധോണിയുടെ ഡേറ്റുകള്‍ ലഭിച്ചില്ല. തുടര്‍ന്ന് 2008 ജനവരിയില്‍ കരാര്‍ അവസാനിക്കുന്നതിനു മുമ്പായി 2007 ഡിസംബറില്‍ കമ്പനി കരാര്‍ റദ്ദാക്കുകയായിരുന്നു.

Story first published: Wednesday, February 20, 2008, 13:11 [IST]
Other articles published on Feb 20, 2008
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X