ദില്ലി: ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മധ്യനിര ബാറ്റ്സ്മാനുമായ മഹേന്ദ്രസിംഗ് ധോണിക്ക് കാണികളുടെ സമീപനത്തെ കുറിച്ച് പരാതി. ടീം പ്രതിസന്ധി നേരിടുന്ന സമയത്ത് കാണികളില്‍ നിന്ന് ശരിയായ പിന്തുണ കിട്ടുന്നില്ലെന്ന് ധോണി പറഞ്ഞു.
വിദേശത്തു കളിക്കുമ്പോള്‍ കാണികളില്‍ നിന്നും വലിയ പിന്തുണ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഇന്ത്യയില്‍ കളിക്കുമ്പോള്‍ കാണികളുടെ പിന്തുണ ടീം പ്രതീകഷിക്കുന്നുണ്ട്. കളിയിലേക്കു തിരിച്ചുവരാന്‍ അത് ടീമിനെ സഹായിക്കുകയും ചെയ്യും.
ഇംഗ്ലണ്ടിനോടു തോറ്റ മുംബൈ ടെസ്റിലും ചൊവ്വാഴ്ച ഏകദിനം നടന്ന ദില്ലിയിലും കാണികള്‍ ഇന്ത്യന്‍ കളിക്കാരോട് കാട്ടിയ സമീപനത്തെ കുറിച്ചാണ് ധോണി പരാതിപ്പെട്ടത്.
തന്റെ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും ദില്ലി ഏകദിനത്തില്‍ ഹര്‍ഭജന്‍സിംഗ് നന്നായി കളിച്ചിരുന്നതിനാലാണ് താന്‍ പതുക്കെയാക്കിയതെന്നും ധോണി പറഞ്ഞു.