വര്‍ഷങ്ങളായി ക്രിക്കറ്റ് അക്കാദമി റാഞ്ചിയില്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാരിന്റെ ഉറപ്പു ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ ആ സ്വപ്നം നടത്തപ്പെടുന്നതിനായി ഒരു പടികൂടി അടുത്തുവെന്നും ധോണി പറഞ്ഞു.
ദില്ലി സര്‍ക്കാരില്‍ നിന്നും ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ചിരുന്നെങ്കിലും അത് നിരസിക്കുകയായിരുന്നുവെന്നും ജാര്‍ഖണ്ഡില്‍ തന്നെ അക്കാദമി സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ധോണി പറഞ്ഞു.
സ്ഥലം അനുവദിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യങ്ങള്‍ ധോണിയുമായി ചര്‍ച്ചചെയ്യുമെന്ന് ജാര്‍ഖണ്ഡിലെ ഉപമുഖ്യമന്ത്രി സുദേശ് കുമാര്‍ മഹാതോ അറിയിച്ചു.