Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡക്കാന്‍ അശ്വമേധത്തിന് ദില്ലിയുടെ കടിഞ്ഞാണ്‍

സെഞ്ചൂറിയന്‍: ഡക്കാന്‍ ചാര്‍ജ്ജേഴ്സിന്റെ അശ്വമേധത്തിന് ചെകുത്താന്‍മാരുടെ കടിഞ്ഞാണിട്ടു. ദില്ലിയുടെ ദില്‍ഷനാണ് ഡക്കാന്റെ വിജയക്കുതിപ്പിന് തടയിട്ടത്. ആറു വിക്കറ്റിനാണ് ടൂര്‍ണമെന്റില്‍ ആദ്യ പരാജയം ഡക്കാന്‍ ഏറ്റുവാങ്ങിയത്.

ദില്‍ഷനൊപ്പം ഉറച്ചു നിന്ന ദിനേഷ് കാര്‍ത്തിക്കും (30 പന്തില്‍ 41) ഓപ്പണിങ് ബൗളര്‍ ഡിര്‍ക്ക് നാന്‍സും (16 റണ്‍സിനു രണ്ടു വിക്കറ്റ്) ഡെവിള്‍സ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. സ്കോര്‍. ചാര്‍ജേഴ്സ്- 148/9 (20 ഓവര്‍), ഡെവിള്‍സ്- 150/4 (18.4 ഓവര്‍). നാന്‍സാണു മാന്‍ ഒഫ് ദ മാച്ച്.

ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത വീരേന്ദര്‍ സേവാഗിന്‍റെ തീരുമാനം ശരിവയ്ക്കുന്ന വിധമായിരുന്നു ഡെവിള്‍സിന്റെ തുടക്കം. ടൂര്‍ണമെന്റിലാദ്യമായി ഓപ്പണര്‍മാരായ ആഡം ഗില്‍ക്രിസ്റ്റും (8) ഹെര്‍ഷല്‍ ഗിബ്സും (0) പരാജയപ്പെട്ടതാണ് ഡക്കാന് വിനയായത്. അപകടകാരികളായ ഇരുവരെയും നാന്‍സാണ് പവലിയനിലെത്തിച്ചത്.

ഡ്വയ്ന്‍ സ്മിത്തിന്‍റെ (28 പന്തില്‍ 48) അവസാന ഓവറുകളിലെ മികച്ച പ്രകടനമാണ് ചാര്‍ജേഴ്സിന് 20 ഓവറില്‍ 148 എന്ന പൊരുതി നോക്കാവുന്ന സ്കോര്‍ സമ്മാനിച്ചത്. നാന്‍സിനു പുറമേ ഒരോ വിക്കറ്റുമായി ഡാനിയേല്‍ വെട്ടോറിയും അമിത് മിശ്രയും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ഓവറില്‍ കണക്കിനു തല്ലുവാങ്ങിയ ശേഷം മികച്ച സ്പെല്ലോടെ ആശിഷ് നെഹ്റയും നല്ല ബോളിങ് കാഴ്ചവെച്ചു.

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിങ് ജോഡിയെന്ന വിശേഷണത്തോട് നീതി പുലര്‍ത്താന്‍ ഗൗതം ഗംഭീര്‍ വീരേന്ദര്‍ സേവാഗ് സഖ്യം വീണ്ടും കഴിയാതെ വന്നപ്പോള്‍ സ്കോര്‍ അമ്പതിലെത്തുന്നതിനു മുന്‍പേ ഡല്‍ഹിക്കു മൂന്നു വിക്കറ്റു നഷ്ടം. ഇവര്‍ക്ക് പിന്നാലെ ഡിവില്ലിയേഴ്സും പവലിയനില്‍ മടങ്ങിയെത്തിപ്പോള്‍ ചാര്‍ജ്ജേഴ്സ് വിജയം മണത്തു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കാര്‍ത്തിക്- ദില്‍ഷന്‍ ജോ‍ഡി ഡക്കാന്റെ വിജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തി. സ്കോര്‍ 128ലെത്തിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 18-ാം ഓവറില്‍ ഫിഡല്‍ എഡ്വേഡ്സിനെ ഫോറിനും സിക്സിനും പറത്തി ദില്‍ഷന്‍ ടീമിന് വിജയം സമ്മാനിച്ചത്.

ഡെവിള്‍സിനും ചാര്‍ജേഴ്സിനും എട്ടു പോയിന്‍റ് വീതമുണ്ടെങ്കിലും മികച്ച റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ചാര്‍ജേഴ്സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+