ലാഹോര്‍: സൗരവ് ഗാംഗുലി മികച്ച ബാറ്റ്സ്മാനാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ രാജ് സിംഗ് ദുന്‍ഗാര്‍പൂര്‍ പറഞ്ഞു. ഗാംഗുലിയുടെ മുന്‍പരിചയം പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ തുണയാകുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ബാഗ് ഇ ജിന്ന സ്റേഡിയത്തില്‍ വച്ച് ജനവരി ഏഴ് ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ദുന്‍ഗാര്‍പൂര്‍. ഗാംഗുലി ഏററവും മോശം ഫീല്‍ഡറാണെന്ന് വെളളിയാഴ്ച പറഞ്ഞതിന് തൊട്ടുപുറകെയാണ് ദുന്ഗാര്പൂറിന്റെ പുതിയ പ്രസ്താവന.
സൗരവ് മഹാനായ ഒരു ബാറ്റ്സ്മാനാണ്. സൗരവിന്റെ ഓഫ്സൈഡ് ഷോട്ടുകള്‍ അതിശയകരമാണ്. ബാററ്സ്മാനെന്ന നിലയിലുളള സൗരവിന്റെ പരിചയം പാകിസ്ഥാനുമായുളള മത്സരത്തില്‍ ഇന്ത്യയെ സഹായിക്കും.
ഗാംഗുലി മോശം ഫീല്ഡറാണെന്ന തന്റെ പ്രസ്താവയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്രിക്കററിനോടുള്ള തന്റെ ആത്മാര്‍ത്ഥത ആരും ചോദ്യം ചെയ്തിട്ടില്ലെന്നും സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞ കാര്യം കല്‍ക്കത്തയില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടെന്നവണ്ണമാണ് ടിവി ചാനലില്‍ സംപ്രേഷണം ചെയ്തതെന്നും ദുംഗാര്‍പൂര്‍ പറഞ്ഞു.
ഗാംഗുലിയെ മാറ്റാന്‍ മുന്‍ കോച്ച് ജോണ്‍ റൈറ്റ് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന് അത് കഴിഞ്ഞില്ലെന്നും ജോണ്‍ റൈറ്റ് ഗാംഗുലിയുമായുണ്ടായ പ്രശ്നങ്ങളെ കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും കഴിഞ്ഞ ദിവസം ദുംഗാര്‍പൂര്‍ പറഞ്ഞിരുന്നു.