മുംബൈ: ബിസിസിഐ കേസില്‍ മുന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയെയും മുന്‍ സെക്രട്ടറി എസ്.കെ.നായരെയും മുംബൈ പൊലീസ് തിങ്കളാഴ്ച ചോദ്യം ചെയ്തു.
ഡാല്‍മിയയെയും നായരെയും കൂടാതെ ബിസിസിഐയുടെ മുന്‍ ട്രഷറര്‍മാരായ കിശോര്‍ രങ്തയും ജ്യോതി ബാജ്പയിയും ചോദ്യം ചെയ്യലിന് വിധേയമായി. മുംബൈ പൊലീസിന്റെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന വിഭാഗമാണ് ഇവരെ ചോദ്യം ചെയ്തത്.
1996 ലോകകപ്പ് അക്കൗണ്ടില്‍ 21.47 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസ്.