Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡാല്‍മിയ ബിസിസിഐയ്ക്കെതിരെ കേസ് നല്‍കി

കൊല്‍ക്കത്ത: മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയ ബിസിസിഐയ്ക്കെതിരെ കല്‍ക്കട്ട ഹൈക്കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.

തനിക്കെതിരെ വ്യാജസത്യവാങ്മൂലം നല്കിയെന്ന് ആരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. നേരത്തെ ടിവി റൈറ്റ് നല്‍കിയതു സംബന്ധിച്ച ഇടപാടില്‍ ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപിച്ച് ഡാല്‍മിയയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

ഈ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തതാണെന്നും ബാലന്‍സ് ഷീറ്റില്‍ ഇപ്പോഴത്തെ ബിസിസിഐ വൈസ് പ്രസിഡന്റ് ഐ.എസ് ബാന്ദ്ര ഒപ്പു വച്ചതാണെന്നുമാണ് ഡാല്‍മിയ അവകാശപ്പെടുന്നത്. ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാനും ഇപ്പോഴത്തെ ബിസിസിഐ സെക്രട്ടറിയുമായ നിരഞ്ജന്‍ ഷാ ഓഡിറ്റുകള്‍ക്ക് അംഗീകാരം നല്‍കിയതാണെന്നും ഡാല്‍മിയ പറയുന്നു.

മാര്‍ച്ച് 26നാണ് ഡാല്‍മിയയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.

Story first published: Friday, March 28, 2008, 14:13 [IST]
Other articles published on Mar 28, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+