Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ്‌ താരം പ്രവീണ്‍ കുമാര്‍ ഡോക്ടറെ തല്ലി

Praveen Kumarദില്ലി: ഹര്‍ഭജന്‍ സിങിന്റെ പാത പിന്തുടര്‍ന്ന്‌ മറ്റൊരിന്ത്യന്‍ ക്രിക്കറ്റ്‌ താരം കൂടി തല്ല്‌ കേസില്‍.

യുവതാരമായ പ്രവീണ്‍ കുമാറാണ്‌ തല്ല്‌ വിവാദത്തില്‍ പെട്ടിരിയ്‌ക്കുന്നത്‌. എന്നാല്‍ ഈ യുവ ക്രിക്കറ്റ്‌ താരം സഹകളിക്കാരനെയല്ല മറിച്ച്‌ ഒരു ഡോക്ടറെയാണ്‌ തല്ലിയത്‌, അതും മദ്യലഹരിയില്‍.

മീററ്റില്‍ വ്യഴാഴ്‌ച രാത്രിയാണ്‌ പ്രവീണും സുഹൃത്തുക്കളും ഡോക്ടറെ കൈയ്യേറ്റം ചെയ്‌തത്‌. തല്ലിനിടെ പ്രവീണും കൂട്ടരും ഒരു കടയ്ക്കു നേരെയും അക്രമം കാണിച്ചെന്ന് റിപ്പര്‍ട്ടുകളുണ്ട്.

ഡോക്ടറുടെ പരാതിയിന്‍ മേല്‍ പ്രവീണിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയുമുണ്ടായി.

സംഭവ സമയത്ത്‌ പ്രവീണ്‍ കുമാര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന്‌ ഡോക്ടര്‍ ആരോപിച്ചിട്ടുണ്ട്.

ആരോപണം ശരിയാണെന്ന്‌ തെളിഞ്ഞാല്‍ പ്രവീണ്‍ കുമാറിന്‌ ബിസിസിഐയുടെ അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കും. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ പ്രീമിയര്‍ ലീഗ്‌ താരമാണ്‌ ഇന്ത്യന്‍ ഏകദിന ടീമംഗം കൂടിയായ പ്രവീണ്‍ കുമാര്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Friday, May 16, 2008, 17:09 [IST]
Other articles published on May 16, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+