Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന് 9 റണ്‍സ് ജയം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 9 റണ്‍സ് അകലെ വെച്ച് കീഴടങ്ങി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് അടിച്ചെടുത്തത്.

75 റണ്‍സ് നേടിയ അലസ്റ്റര്‍ കുക്കും 85 റണ്‍സ് നേടിയ ഇയാന്‍ ബെല്ലും അടിത്തറയിട്ട ബാറ്റിങ് പ്രകടനത്തില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ 44ഉം ഇയോന്‍ മോര്‍ഗന്‍ 41ഉം റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്രെയ്ഗ് കെയ്‌സ്‌വെറ്റര്‍ 20 ബോളില്‍ നിന്നും 24ഉം സമിത് പട്ടേല്‍ 20 ബോളില്‍ നിന്ന് 44ഉം റണ്‍സ് നേടി പുറത്താവാതെ നിന്നു. രണ്ടു വിക്കറ്റ് നേടിയ അശോക് ദിണ്ഡയൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങാനായില്ല.

Rajkot ODI

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി യുവരാജ് സിങ് 61ഉം ഗൗതം ഗംഭീര്‍ 52ഉം സുരേഷ് റെയ്‌ന 50ഉം രഹാനെ 47ഉം ധോണി 32ഉം റണ്‍സ് നേടി പൊരുതിയെങ്കിലും ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കുമ്പോഴേക്കും ഓവറുകള്‍ തീര്‍ന്നിരുന്നു. പത്തോവറില്‍ 44 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ജെയിംസ് ട്രെഡ്‌വെല്ലാണ് വിജയം ഇംഗ്ലണ്ടിന് ഉറപ്പാക്കി കൊടുത്തത്. ട്രെഡ് വെല്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും. രണ്ടാം ഏകദിനം 15ാം തിയ്യതി കൊച്ചിയിലാണ്.

Story first published: Friday, January 11, 2013, 20:32 [IST]
Other articles published on Jan 11, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+