Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റില്‍ ഇന്ത്യ 337 റണ്‍സിന്റെ പരാജയം

cricket australiaമെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ കടല്‍ തീരത്ത്‌ രൂപം കൊണ്ട കൊടുങ്കാറ്റ്‌ വഴി തെറ്റി മെല്‍ബണിലെ എംസിജി ഗ്രൗണ്ടിലെത്തിയപ്പോള്‍ ഇന്ത്യയ്‌ക്ക്‌ 337 റണ്‍സിന്റെ പരാജയം. ആഞ്ഞു വീശിയ ഓസീസ്‌ പേസ്‌ ചുഴലിക്കാറ്റില്‍ കൊടി കെട്ടിയ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയില്‍ ഒരാള്‍ക്കു പോലും പിടിച്ചു നില്ക്കാനായില്ല.

വിക്കറ്റ്‌ നഷ്ടപ്പെടാതെ 493 റണ്‍സ്‌ ലക്ഷ്യവുമായി നാലാം ദിവസം കളത്തിലിറങ്ങിയ ഇന്ത്യ കംഗാരുപ്പടയുടെ വേഗമേറിയ പന്തുകള്‍ക്കു മുന്നില്‍ പിടിച്ചു നിലക്കാന്‍ കഷ്ടപ്പെടുന്ന കാഴ്‌ചയാണ്‌ കണ്ടത്‌.

ഇന്ത്യന്‍ വന്‍മതില്‍ ദ്രാവിഡ്‌ ഓസീസിനെ നേരിടുന്ന രീതി കണ്ടപ്പോള്‍ തന്നെ ഇന്ത്യ ജയിക്കാനല്ല കളിക്കുന്നതെന്ന്‌ വ്യക്തമായിരുന്നു. 114 പന്ത്‌ നേരിട്ട ദ്രാവിഡിന്റെ സമ്പാദ്യം 16 റണ്‍സാണ്‌. സിമണ്ട്‌സിനാണ്‌ ദ്രാവിഡിന്റെ വിക്കറ്റ്‌.

ബ്രെറ്റ്‌ ലീയുടെ പന്തില്‍ ജാഫര്‍ (15) പുറത്തായതോടെയാണ്‌ ഇന്ത്യന്‍ തകര്‍ച്ച ആരംഭിച്ചത്‌. തുടര്‍ന്നു വന്ന ലക്ഷ്‌മണ്‍ 42 റണ്‍സ്‌ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ഇന്ത്യന്‍ ബാറ്റിംഗിലെ ലക്ഷ്‌മണെ സ്റ്റുവര്‍ട്ട്‌ ക്ലാര്‍ക്കാണ് പുറത്താക്കിയത്‌. പിന്നാലെ ക്രീസിലെത്തിയ സച്ചിനെ‍(15) ബ്രെറ്റ്‌ ലീയുടെ പന്തില്‍ ഗില്‍ ക്രിസ്റ്റ്‌ പിടിച്ചു പുറത്താക്കിയതോടെ സച്ചിന്റെ പോരാട്ടവും അവസാനിച്ചു.

പിടിച്ചു നില്‌ക്കാന്‍ ശ്രമിച്ച ഗാംഗുലിയെ(40) ഹോജ്‌ എല്‍ബിഡബ്ല്യുവില്‍ കുടുക്കിയതോടെ പവലിയനിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഘോഷയാത്രയാരംഭിച്ചു. തുടര്‍ന്ന്‌ ക്രീസിലെത്തിയ ബാറ്റ്‌സ്‌മാന്‍മാരില്‍ ധോണി(11)യ്‌ക്കു മാത്രമേ രണ്ടക്കം തികയ്‌ക്കാനായുള്ളു.

ഓസ്‌ട്രേലിയക്കു വേണ്ടി മിച്ചല്‍ ജോണ്‍സന്‍ മൂന്നു വിക്കറ്റും ബ്രെറ്റ്‌ലീ, ഹോഗ്‌ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്‌ത്തി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടി ഓസീസിന്റെ രക്ഷകനായ മാത്യു ഹെയ്‌ഡനാണ്‌ കളിയിലെ കേമന്‍. ഈ വിജയത്തോടെ നാലു ടെസ്‌റ്റുകളടങ്ങുന്ന പരമ്പരയില്‍ ഓസീസ്‌ 1-0 ത്തിന്‌ മുന്നിലെത്തി.

പോണ്ടിംഗിന്റെ കീഴില്‍ ഓസീസ്‌ ടീം തുടര്‍ച്ചയായി നേടുന്ന പതിനഞ്ചാമത്തെ വിജയമാണിത്. പരമ്പരയിലെ അടുത്ത മത്സരം ജനുവരി രണ്ടിന്‌ സിഡ്‌നിയില്‍ ആരംഭിയ്‌ക്കും.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+