Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് പരമ്പരകളുടെ സംപ്രേഷണാവകാശം പ്രസാര്‍ ഭാരതിക്ക്

ദില്ലി: ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരകളുടെ സംപ്രേഷണാവകാശം പ്രസാര്‍ ഭാരതിക്ക് ലഭിച്ചു.

ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഇരുരാജ്യങ്ങള്‍ക്കുമെതിരായ 12 മത്സരങ്ങളുടെ സംപ്രേഷണാവകാശമാണ് പ്രസാര്‍ ഭാരതിക്ക് ലഭിച്ചത്. ബിസിസിഐയുമായുള്ള കരാര്‍ അനുസരിച്ച് പ്രസാര്‍ഭാരതി ഓരോ മത്സരത്തിനും 7.7 കോടി രൂപ വീതം ക്രിക്കറ്റ് ബോര്‍ഡിന് നല്‍കും.

ഒക്ടോബറില്‍ തുടങ്ങുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയില്‍ ഏഴ് കളികളാണുള്ളത്. ഒക്ടോബര്‍ 25ന് തുടങ്ങുന്ന പരമ്പര നവംബര്‍ 12ന് സമാപിക്കും. നവംബറില്‍ ദക്ഷിണാഫ്രിക്കയുമായി ഇന്ത്യക്ക് അഞ്ചു ഏകദിന മത്സരങ്ങളാണുള്ളത്. നവംബര്‍ 16 മുതല്‍ 28 വരെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര.

Story first published: Wednesday, December 7, 2011, 14:22 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+