ചെന്നൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യക്രിക്കറ്റ് ടെസ്റ് ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് എം.എ.ചിദംബരം സ്റേഡിയത്തില്‍ തുടങ്ങും.
അംപയര്‍മാരായ ഡാറില്‍ ഹാര്‍പെറും മാര്‍ക്ക് ബെന്‍സനും ഉച്ചക്ക് ഒന്നരക്ക് പിച്ച് പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് മൂന്നുമണിക്ക് കളി തുടങ്ങാന്‍ തീരുമാനമായത്.
ആദ്യ രണ്ടു സെഷനിലേയും കളികള്‍ വൈകിയതിനാല്‍ അവസാന സെഷനില്‍ 38 ഓവറുകളായിരിക്കും ബൗള്‍ ചെയ്യുക.
കനത്ത മഴയെ തുടര്‍ന്നാണ് ഇതുവരെ കളി നടക്കാതിരുന്നത്.