ക്രിക്കറ്റ്: ആറാം ഏകദിനത്തിന് കനത്ത സുരക്ഷ
രാജ്കോട്ട്: ഇന്ത്യാ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആറാം മത്സരം നടക്കുന്ന രാജ്കോട്ടില്‍ കനത്ത സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തി. ഇതിന് മുന്‍പ് അവസാനമായി ഇവിടെ നടന്ന ഇന്ത്യ-വെസ്റ് ഇന്‍ഡീസ് ഏകദിന മത്സരം കാണികളുടെ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് വേണ്ടെന്നു വച്ച സാഹചര്യത്തിലാണ് ഈ മത്സരത്തിന് സുരക്ഷയൊരുക്കിയിരിക്കുന്നത്.
1000ളം പൊലീസുകാരെ മത്സരം നടക്കുന്ന സ്റേഡിയത്തില്‍ വിന്യസിക്കും. 100ളം ഉദ്യോഗസ്ഥരും കാണികളെ നിരീക്ഷിക്കാന്‍ ഉണ്ടായിരിക്കും. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവികള്‍ സ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കും. ബോംബ് പരിശോധക സംഘവും ഉണ്ടായിരിക്കും. മൊബൈല്‍ ഫോണൊഴികെ കുപ്പികളോ മറ്റു സാധനങ്ങളോ സ്റേഡിയത്തിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല.
ക്രിക്കറ്റ് കളി കാണിക്കാനായി സ്റേഡിയത്തില്‍ വലിയ സ്ക്രീനും സ്ഥാപിക്കും. 2.5 കോടിക്ക് കളി ഇന്‍ഷൂര്‍ ചെയ്തിട്ടുമുണ്ട്.
നവംബര്‍ ഒന്‍പത് ബുധനാഴ്ചയാണ് ആറാം ഏകദിനം നടക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications