Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിയ്ക്കക്ക് ബാറ്റിംഗ്

ചെന്നൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിയ്‌ക്കക്ക്‌ മോശമല്ലാത്ത തുടക്കം.

പതിമൂന്ന്‌ ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 53 റണ്‍സ്‌ ദക്ഷിണാഫ്രിയ്‌ക്ക നേടിയിട്ടുണ്ട്‌.‌ ഓപ്പണര്‍മാരായ സ്‌മിത്തും (20), നെയ്‌ലുമാണ്‌ (30) ക്രീസിലുള്ളത്‌. നേരത്തെ ടോസ്‌ നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ്‌ തിരഞ്ഞെടുക്കുകയായിരുന്നു.

ആസ്‌ട്രേലിയയിലെ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കളിക്കളത്തിലിറങ്ങുന്ന ഇന്ത്യയുടെ പ്രധാന ശക്തി ബാറ്റിംഗ്‌ തന്നെയാണ്‌.

ഗാംഗുലിയും ദ്രാവിഡും സച്ചിനും ലക്ഷ്‌മണും അടങുന്ന ബാറ്റിംഗ്‌ നിര ആദ്യ ടെസ്‌റ്റില്‍ വിജയം കൊണ്ടു വരുമെന്നാണ്‌ നായകന്‍ കുംബ്ലെയുടെ പ്രതീക്ഷ.

സേവാഗും ജാഫറും ധോണിയും ഇവര്‍ക്കൊപ്പം ചേരുമ്പോള്‍ ദക്ഷിണാഫ്രിക്ക മുട്ടുമടക്കുമെന്നാണ്‌ കുംബ്ലെ കണക്കുകൂട്ടുന്നത്‌. സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ ഹര്‍ഭജന്‍-കുംബ്ലെ സ്‌പിന്‍ സംഖ്യവും പേസര്‍മാരായ ആര്‍പി സിങ്ങ്‌-ശ്രീശാന്ത്‌ എന്നിവരുടെ കൂട്ടുക്കെട്ടും ഫലം ചെയ്യുമെന്നാണ്‌ ഇന്ത്യയുടെ വിശ്വാസം.

Story first published: Wednesday, March 26, 2008, 10:55 [IST]
Other articles published on Mar 26, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+