കനത്ത മഴ: ചെന്നൈ ഏകദിനം അനിശ്ചിതത്വത്തില്‍
ചെന്നൈ: നവംബര്‍ 21 തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം അനിശ്ചിതത്വത്തിലായി.
മഴയില്‍ മത്സരം മിക്കവാറും ഉപേക്ഷിക്കേണ്ടി വരുമെന്ന് ചെന്നൈ എം.എ.ചിദംബരം സ്റേഡിയം സന്ദര്‍ശിക്കാനെത്തിയ ദക്ഷിണാഫ്രിക്കയുടെ കോച്ച് മിക്കി ആര്‍തര്‍ പറഞ്ഞു. അതേ സമയം മഴ തിങ്കളാഴ്ച രാത്രിയോടെ നിലക്കുകയാണെങ്കില്‍ ചൊവ്വാഴ്ച പകലും രാത്രിയുമായി നടക്കുന്ന മത്സരം തുടങ്ങാനാവുമെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടര മുതല്‍ അടുത്ത 24 മണിക്കൂര്‍ തമിഴ്നാട്ടിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് അപ്രതീക്ഷിതമായി കനത്ത മഴയുണ്ടായത്.
കളി ഉപേക്ഷിക്കേണ്ടി വരികയാണെങ്കില്‍ പരമ്പര കൂടുതല്‍ കടുത്തതാവുമെന്ന് ആര്‍തര്‍ മില്ലര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications