ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ പുതിയ പരീക്ഷണം
ദില്ലി: ജൂലായ് 23ന് കൊളംബോയില്‍ ആരംഭിയ്‌ക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പര ക്രിക്കറ്റിലെ പുതിയ നിയമത്തിന്റെ പരീക്ഷണ വേദിയാകും.
കളിക്കളത്തില്‍ അമ്പയര്‍മാരുടെ തീരുമാനം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന കീഴ് വഴക്കമാണ് ഇന്ത്യ-ശ്രീലങ്കന്‍ പരമ്പരയില്‍ പൊളിച്ചെഴുതപ്പെടുന്നത്.
പുതിയ നിയമപ്രകാരം അമ്പയര്‍മാരുടെ തീരുമാനത്തില്‍ സംശയുമുണ്ടാകുന്ന പക്ഷം അമ്പയറുടെ അനുവാദത്തോടെ തന്നെ കളിക്കാരന് തീരുമാനം ടെലിവിഷന്‍ അന്പയറുടെ തീരുമാനത്തിന് വിടാന്‍ ആവശ്യപ്പെടാം.
ഇതിലൂടെ മത്സരങ്ങള്‍ക്കിടെ അമ്പയര്‍മാര്‍ക്കുണ്ടാകുന്ന പിഴവുകള്‍ക്കും മറ്റു തര്‍ക്കങ്ങള്‍ക്കും തടയിടാമെന്നാണ് ഐസിസി കരുതുന്നത്.
ഇംഗ്ലീഷിലെ ടി അക്ഷരത്തിന്റെ മാതൃകയിലാണ് ടെലിവിഷന്‍ അമ്പയര്‍മാരുടെ സേവനം ആവശ്യപ്പെടുന്ന സിഗ്നല്‍ ആവിഷ്‌ക്കരിച്ചിരിയ്‌ക്കുന്നത്.
നേരത്തെ ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക മത്സരത്തില്‍ പുതിയ പരിഷ്‌ക്കാരം പരീക്ഷിയ്‌ക്കാനായിരുന്നു ഐസിസി തീരുമാനിച്ചിരുന്നതെങ്കിലും ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയിലെത്താതിനാല്‍ അത് ഉപേക്ഷിയ്‌ക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications