Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ്: ശ്രീലങ്ക 206 റണ്‍സിന് പുറത്ത്

അഹമ്മദാബാദ്: ഇന്ത്യാ-ശ്രീലങ്ക മൂന്നാംക്രിക്കറ്റ് ടെസ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക 63.2 ഓവറില്‍ 206 റണ്‍സിന് എല്ലാവരും പുറത്തായി. ലങ്കയുടെ ഏഴ് വിക്കററ് പിഴുത ഹര്‍ഭജനാണ് ലങ്കയെ കുറഞ്ഞ സ്കോറിന് പുറത്താക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്. 62 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഹര്‍ഭജന്‍ ഏഴ് കളിക്കാരെ പുറത്താക്കിയത്. അനില്‍ കുംബ്ലെ രണ്ട് വിക്കറ്റ് നേടി.

കളിയുടെ മൂന്നാംദിവസം 131ന് അഞ്ച് എന്ന നിലയില്‍ കളി പുനരാരംഭിച്ച ശ്രീലങ്കക്ക് 75 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അവശേഷിച്ച അഞ്ചു വിക്കറ്റുകളും കൂടി നഷ്ടപ്പെടുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 398 റണ്‍സെടുത്ത ഇന്ത്യക്ക് ഇപ്പോള്‍ 192 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

ദില്ലിയില്‍ നടന്ന രണ്ടാംടെസ്റില്‍ വിജയിച്ച ഇന്ത്യ ഇപ്പോള്‍ പരമ്പരയില്‍ 1-0ന് മുന്‍പിലാണ്.

Story first published: Wednesday, December 7, 2011, 14:20 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+