ഇന്ത്യക്ക് 160 റണ്‍സ് ജയം, പരമ്പര
ബറോഡ: ആധികാരിക ജയത്തോടെ വെസ്റ് ഇന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ നേടി. മാസ്റര്‍ ബ്ലാസ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 76 പന്തുകളില്‍ നിന്ന് നേടിയ ഉജ്വല സെഞ്ച്വറിയുടെ മികവില്‍ 341 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയോട് ഒന്നു പൊരുതാന്‍ പോലും ശ്രമിക്കാതെ 160 റണ്‍സിന് വെസ്റ് ഇന്‍ഡീസ് അടിയറവ് പറഞ്ഞു.
വെസ്റ് ഇന്‍ഡീസിന്റെ ഇന്നിംഗ്സ് 41.4 ഓവറില്‍ 181 റണ്‍സിന് അവസാനിച്ചു. മികച്ച ബാറ്റിംഗ് പിച്ചായിരുന്നിട്ടും അവരുടെ നിരയില്‍ പൊരുതാന്‍ മനസുണ്ടായിരുന്നവര്‍ സാമുവല്‍സും (55) രാംദിനും (40) മാത്രമായിരുന്നു. ഇതോടെ നാല് ഏകദിനങ്ങളുള്ള പരമ്പര 3-1നാണ് ഇന്ത്യ നേടിയത്.
തുടര്‍ച്ചയായ പരാജയങ്ങളില്‍ തപ്പിത്തടയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസമായി ഈ പരമ്പര വിജയം. ഒപ്പം ഫോം കണ്ടെത്താന്‍ പാടുപെടുകയായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഗംഭീര ഇന്നിംഗ്സ് കാഴ്ച വച്ചത് ഇന്ത്യന്‍ ടീമിന് പുതിയ ഉണര്‍വായി.
തുടക്കം മുതലേ തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ച വെസ്റ് ഇന്‍ഡീസ് ഒരിക്കലും കളിയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിന് മുന്നില്‍ അവര്‍ പരാജയം സമ്മതിക്കുകയായിരുന്നു.
നേരത്തെ സച്ചിനെ കൂടാതെ അദ്ദേഹത്തോടൊപ്പം വെടിക്കെട്ട് കൂട്ടുകെട്ട് കാഴ്ചവച്ച മഹേന്ദ്ര സിംഗ് ധോണിയും (20 പന്തില്‍ നിന്ന് 40 റണ്‍സ്) ഓപ്പണര്‍ സൗരവ് ഗാംഗുലിയും (68) ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും (58) മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications