ഇന്ത്യക്ക് 258 റണ്‍സ് വിജയലക്ഷ്യം
രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 258 റണ്‍സ് വിജയലക്ഷ്യം. മുന്‍നിര തകര്‍ന്നതിനു ശേഷം കുമാര്‍ സങ്കക്കാരയുടെ ഉജ്വല സെഞ്ച്വറിയുടെ ബലത്തിലാണ് ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റിന് 257 എന്ന സ്കോറിലെത്തിയത്.
ഒരു ഘട്ടത്തില്‍ നാലിന് 58 എന്ന നിലയില്‍ പതറുകയായിരുന്ന ശ്രീലങ്കയെ സങ്കക്കാരയും (110) ദില്‍ഷനും (56) ചേര്‍ന്നമള്ള കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഉപുല്‍ തരംഗ, ജയസൂര്യ, ജയവര്‍ദ്ധന, അട്ടപ്പട്ടു എന്നീ മുന്‍നിര ബാറ്റ്സ്മാന്‍ പെട്ടെന്ന് പുറത്തായതോടെ സങ്കക്കാര രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി മുനഫ് പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. ശ്രീശാന്ത് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഭജനും സച്ചിനും ഓരോ വിക്കറ്റ് വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications