Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന് ഏഴുവിക്കറ്റ് ജയം

ധര്‍മശാല: ഇന്ത്യക്കെതിരേയുള്ള അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ഏഴുവിക്കറ്റിനാണ് ഇംഗ്ലണ്ട് ആതിഥേയരെ മുട്ടുകുത്തിച്ചത്. പരമ്പര 3-2ന് ഇന്ത്യ സ്വന്തമാക്കി.

ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 98 ബോളില്‍ നിന്ന് 83 റണ്‍സ് നേടിയ സുരേഷ് റെയ്‌നയുടെ മികവില്‍ 49.4 ഓവറില്‍ 226 റണ്‍സെടുക്കാന്‍ മാത്രമേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. രവീന്ദ്ര ജഡേജ 39ഉം ഭുവനേശ്വര്‍ കുമാര്‍ 31ഉം ഗൗതം ഗംഭീര്‍ 21ഉം റണ്‍സെടുത്തു. 9.4 ഓവറില്‍ ഒരു മേഡിനടക്കം 45 റണ്‍സ് വിട്ടുകൊടുത്ത് നാലുവിക്കറ്റെടുത്ത ബ്രെസ്‌നനാണ് ഇന്ത്യയുടെ റണ്‍വേട്ടയ്ക്ക് തടയിട്ടത്. ഫിന്‍, ട്രെഡ്‌വെല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

India-England

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 47.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 143 ബോളില്‍ നിന്നും 13 ഫോറുകളുടെയും ഒരു സിക്‌സറിന്റെയും പിന്തുണയോടെ 113 റണ്‍സ് നേടി പുറത്താവാതെ നിന്ന ഇയാന്‍ ബെല്ലാണ് കളി ജയിപ്പിച്ചെടുത്തത്. റൂട്ട് 31ഉം മോര്‍ഗന്‍ 40ഉം അലസ്റ്റര്‍ കുക്ക് 22ഉം റണ്‍സെടുത്തു. ഇയാന്‍ ബെല്ലാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ ഏറ്റവും മികച്ച താരമായി ഇന്ത്യയുടെ സുരേഷ് റെയ്‌നയെ തിരഞ്ഞെടുത്തു.

Story first published: Monday, January 28, 2013, 7:29 [IST]
Other articles published on Jan 28, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+