Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുംബ്ലെ ഓസീസിനെ വിറപ്പിച്ചു

anil kumbleമെല്‍ബണ്‍: പരമ്പര വിജയം ലക്ഷ്യമാക്കി ഓസീസിനെതിരെ ആദ്യ ടെസ്‌റ്റില്‍ കളിക്കാനിറങ്ങിയ ഇന്ത്യയ്‌ക്ക്‌ മികച്ച തുടക്കം.

ആദ്യ ദിവസത്തെ കളിയവസാനിയ്‌ക്കുമ്പോള്‍ മാത്യു ഹെയ്‌ഡന്റെ നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ ഓസീസ്‌ 9 വിക്കറ്റിന്‌ 337 എന്ന സ്‌കോറിലാണ്‌. ഹെയ്‌ഡന്റെ 28ആമത്തെ സെഞ്ചുറിയാണിത്‌.

ഇന്ത്യന്‍ ബൗളിംഗിനെ മുന്നില്‍ നിന്നും നയിച്ച ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെയാണ്‌ (5-84)ഓസീസിനെ പിടിച്ചു കെട്ടിയത്‌.
ഫില്‍ ജാക്വിസ്‌, മൈക്ക്‌ ഹസ്സി, ആന്‍ഡ്രൂ സിമണ്ട്‌സ്‌, ആദം ഗില്‍ക്രിസ്റ്റ്‌, ബ്രെറ്റ്‌ ലീ എന്നിവരുടെ വിക്കറ്റുകളാണ്‌ കുംബ്ലെ വീഴ്‌ത്തിയത്‌.

ഇതോടെ ഓസ്‌ട്രേലിയക്കെതിരെ പത്ത്‌ തവണയായി ഒരിന്നിങ്‌സില്‍ അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ്‌ നേടുന്നബൗളറെന്ന നേട്ടം കുംബ്ലെ സ്വന്തമാക്കി. ഈ നേട്ടം കൈവരിയ്‌ക്കുന്ന നാലാമത്തെ ബൗളറാണ്‌ കുംബ്ലെ.

ടോസ്‌ നേടി ബാറ്റിംഗ്‌ തിരഞ്ഞെടുത്ത ഓസീസിന്‌ നല്ല തുടക്കമാണ്‌ കിട്ടിയത്‌. ഹെയ്‌ഡന്‍-ജാക്വിസ്‌ കൂട്ടുക്കെട്ട്‌ ലഞ്ചിന്‌ മുമ്പ്‌ ഓസീസിനെ 111 ലെത്തിച്ചു. എന്നാല്‍ സ്‌കോര്‍ 135 നില്‌ക്കെ ജാക്വിസിനെ പുറത്താക്കി കുംബ്ലെ ഇന്ത്യയെ മത്സരത്തിലേക്ക്‌ തിരിച്ചു കൊണ്ടു വരികയായിരുന്നു. പിന്നീട്‌ കൃത്യമായ ഇടവേളകളില്‍ ഓസീന്‌ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരുന്നു.

ഒരറ്റത്ത്‌ വിക്കറ്റ്‌ വീണു കൊണ്ടിരിക്കുമ്പോഴും ഇന്ത്യന്‍ ബൗളിംഗ്‌ നിരയെ നിര്‍ഭയമായി നേരിട്ട ഹെയ്‌ഡനാണ്‌ ഓസീസിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്‌. സഹീര്‍ ഖാനാണ്‌ ഹെയ്‌ഡന്റെ വിക്കറ്റ്‌ നേടിയത്‌. ഓസീസ്‌ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിന്‌ നാല്‌ റണ്‍ നേടാനെ കഴിഞ്ഞുള്ളു.

മൂന്ന്‌ വിക്കറ്റ്‌ നേടിയ സഹീര്‍ ഖാന്‍ കുംബ്ലെയ്‌ക്ക്‌ മികച്ച പിന്തുണ നല്‌കി. കളിയവസാനിയ്‌ക്കുമ്പോള്‍ 21 റണ്‍സെടുത്ത സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്കും 10 റണ്‍സോടെ മൈക്കല്‍ ജോണ്‍സനുമാണ്‌ ക്രീസില്‍.

നാളെ രാവിലെ ഓസീസിനെ പെട്ടെന്ന്‌ പുറത്താക്കി കൂറ്റന്‍ സ്‌കോര്‍ നേടുകയെന്നാതായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+