കൊളംബോ: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ശ്രീലങ്കയ്ക്കെതിരായ ഫൈനലില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയേക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതുവരെ എല്ലാ മത്സരങ്ങളിലും മൂന്ന് പേസ് ബൗളര്‍മാരും ഒരു സ്പിന്നറുമായാണ് കളിച്ചിരുന്നത്. വെസ്റ് ഇന്‍ഡീസിനെതിരെ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ ടൂര്‍ണമെന്റില്‍ ആദ്യമായി കളിച്ച അനില്‍ കുംബ്ലെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി കുംബ്ലെ മൂന്ന് വിക്കറ്റ് എടുത്തിരുന്നു.
കുംബ്ലെയുടെ പ്രകടനമാണ് രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള ആലോചനക്ക് പ്രചോദനമെന്ന് ദ്രാവിഡ് വ്യക്തമാക്കി.
ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയുള്ളതിനാല്‍ ശ്രീലങ്ക സമ്മര്‍ദത്തിലായിരിക്കുമെന്ന് ദ്രാവിഡ് അഭിപ്രായപ്പെട്ടു.