Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് സംപ്രേഷണം ദൂരദര്‍ശനില്‍ വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം ദൂരദര്‍ശനിലും സൗജന്യമായി സംപ്രേഷണം ചെയ്യാന്‍ ടെന്‍ സ്പോര്‍ട്സിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാര്‍, ട്രായ്, പ്രസാര്‍ ഭാരതി എന്നിവര്‍ക്ക് നോട്ടീസയച്ചു. പൊതുതാല്‍പര്യഹര്‍ജിയിന്മേലുളള തങ്ങളുടെ വിശദീകരണം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 30 മുതല്‍ ശ്രീലങ്കയില്‍ നടക്കുന്ന ഇന്ത്യയുള്‍പ്പെടുന്ന മത്സരം സംപ്രേഷണം ചെയ്യാനുള്ള അവകാശം ടെന്‍ സ്പോര്‍ട്സിനാണ്. രാജ്യത്തിനു പുറത്തു നടക്കുന്ന ഇന്ത്യയുള്‍പ്പെടുന്ന എല്ലാ കായികമത്സരങ്ങളും സൗജന്യമായി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാന്‍ സംപ്രേഷണാവകാശമുളളവര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയില്‍ നടക്കുന്ന മത്സരം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നില്ലെന്നും ടെന്‍ സ്പോട്സില്‍ മാത്രമാണ് സംപ്രേഷണം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ചേര്‍ത്തല സ്വദേശിയായ പി.എസ് സുധീഷ് കുമാറാണ് പൊതുതാല്‍പര്യഹര്‍ജി നല്‍കിയിരിക്കുന്നത്.

യുകെ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടുന്ന ഏതു കായികമത്സരവും ദേശീയ ചാനലായ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാന്‍ സംപ്രേഷണാധികാരമുള്ള ചാനല്‍ തയ്യാറാകണമെന്ന് നേരത്തെ കേന്ദ്രം ഉത്തരവിട്ടിരുന്നു.

Story first published: Wednesday, December 7, 2011, 14:21 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+