ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ആസ്ത്രേലിയക്കാരനായ ഗ്രെഗ് ചാപ്പലിനെ തെരഞ്ഞെടുത്തു. ബിസിസിഐ പ്രസിഡന്റ് രണ്‍ബീര്‍ സിംഗ് മഹേന്ദ്ര അറിയിച്ചതാണ് ഇക്കാര്യം. ദില്ലിയില്‍ രണ്ടു ദിവസമായി നടന്നുവരുന്ന ബിസിസിഐ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
യോഗം ഐകകണ്ഠേനയാണ് ഗ്രെഗ് ചാപ്പലിനെ തെരഞ്ഞടുത്തതെന്ന് മഹേന്ദ്ര അറിയിച്ചു. ഇക്കാര്യം ചാപ്പലിനെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആസ്ത്രേലിയയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് കളിക്കാരനാണ് ഗ്രെഗ് ചാപ്പല്‍. പല ഇന്ത്യാക്കാരും അദ്ദേഹത്തില്‍ നിന്നും ബൗളിങ്ങ് തന്ത്രങ്ങള്‍ പഠിച്ചിട്ടുണ്ട്. 2007 വരെയായിരിക്കും ചാപ്പലിന്റെ കാലാവധി.
ഇന്ത്യന്‍ ടീമിന്റെ മുന്‍പരിശീലകനായി ജോ റൈറ്റും ആസ്ത്രേലിയക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനെ തെരഞ്ഞടുത്തത്.