Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി നടക്കുന്ന സ്റേഡിയത്തില്‍ മൃതദേഹം കണ്ടെത്തി

മുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ഒടുവിലത്തെ കളി നടക്കുന്ന മുംബൈയിലെ സ്റേഡിയത്തില്‍ തിങ്കളാഴ്ച രാവിലെ ഒരു മൃതദേഹം കണ്ടെത്തി.

സ്റേഡിയത്തിനകത്തെ ഒരു സ്റാളിലെ കച്ചവടക്കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാള്‍ ഹൃദയാഘാതം മൂലം മരിച്ചതെന്നാണ് കരുതുന്നതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ രത്നാകര്‍ ഷെട്ടി പറഞ്ഞു.

മൃതദേഹം പോസ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. എപ്പോഴാണ് മരണം നടന്നതെന്ന വിവരം അറിവായിട്ടില്ല.

മത്സരം നേരത്തെ തീരുമാനിച്ചതു പോലെ നടക്കും. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണ് കളി ആരംഭിക്കുന്നത്. 2-1 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ലീഡ് ചെയ്യുന്ന പരമ്പരയില്‍ ഇന്ത്യക്കു സമനില നേടാന്‍ ജയിച്ചേ മതിയാവൂ.

Story first published: Wednesday, December 7, 2011, 14:20 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+