For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാപ്പലിന് പുതിയ റോള്‍

By Staff

ബിസിസിഐ പ്രസിഡന്റ് ശരദ്പവാറാണ് ബോര്‍ഡ് അംഗങ്ങളെപ്പോലും അമ്പരപ്പിച്ച ഈ വാഗ്ദാനം നല്‍കിയത്.

മുംബെയില്‍ നടക്കുന്ന ബിസിസിഐയുടെ നിര്‍ണായക യോഗത്തില്‍ ചാപ്പല്‍ ഇന്ത്യയിലെ ക്രിക്കറ്റിന് നല്‍കിയ സേവനങ്ങളെ പവാര്‍ പ്രകീര്‍ത്തിച്ചു. തുടര്‍ന്നാണ് ഏവരെയും ഞെട്ടിച്ച അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഉണ്ടായത്.

ചാപ്പലിന്റെ പ്രൊഫഷണല്‍ മികവ് ഇന്ത്യയിലെ ക്രിക്കറ്റിന് ഇനിയും ആവശ്യമുണ്ടെന്നും പവാര്‍ സൂചിപ്പിച്ചു.

ബോര്‍ഡിനു മുമ്പാകെ ചാപ്പല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരെയും പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയിട്ടില്ല. സീനിയര്‍ താരങ്ങള്‍ക്കെതിരെ ചാപ്പലിന്റെ റിപ്പോര്‍ട്ടില്‍ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്.

യുവതാരങ്ങളെ വളര്‍ത്തിയെടുക്കണം. ശാരീരികക്ഷമത ഉയര്‍ത്താന്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തണം എന്നീ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ചാപ്പല്‍ മുന്നോട്ടു വച്ചത്.

ലോകകപ്പില്‍ നിന്നും ടീം പുറത്തായതിന്റെ പൂര്‍ണ ഉത്തരവാദിത്ത്വം യോഗത്തില്‍ പങ്കെടുത്ത ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഏറ്റെടുത്തു. ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വെംഗ്സാര്‍ക്കര്‍, ടീം മാനേജര്‍ സഞ്ജയ് ജഗാലെ എന്നിവരും യോഗത്തില്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

ഛബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമെതിരെ നടന്ന നിര്‍ണായക മത്സരങ്ങളില്‍ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ജഗാലെയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

യുവതാര ങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

കോച്ചിന്റെയും മാനേജരുടെയും റിപ്പോര്‍ട്ടുകളില്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടാകുമെന്ന സംശയം അസ്ഥാനത്തായി.

ആരെയും പേരെടുത്തു പറയാതെ സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നീക്കമാണ് ഇരുവരും നടത്തിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഉപദേഷ്ടാവായി ചാപ്പല്‍ ഇന്ത്യയിലേയ്ക്ക് വീണ്ടും തിരിച്ചു വരുമെന്നു തന്നെയാണ് സൂചനകള്‍.

ബോര്‍ഡിലെ ചില അംഗങ്ങള്‍ തന്നെ ബലിയാടാന്‍ ശ്രമിക്കുന്നതായി ചാപ്പല്‍ ആരോപിച്ചിരുന്നു.

രാജിയ്ക്കു ശേഷം ഇന്ത്യയിലെ ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുന്ന തുറന്നടിക്കലുകള്‍ ഉണ്ടാകാതിരിക്കാന്‍ ബിസിസിഐ എടുത്ത മുന്‍കരുതലായി പുതിയ വാഗ്ദാനം വിലയിരുത്തപ്പെടുന്നു.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+