കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും കോച്ച് ഗ്രെഗ് ചാപ്പലും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിനായി ബിസിസിഐയുടെ ആറംഗ ഉന്നത സമിതി സപ്തംബര്‍ 27 ചൊവ്വാഴ്ച യോഗം ചേരും. ഇരുവരെയും യോഗത്തിലേക്ക് പ്രത്യേകമായായിരിക്കും വിളിക്കുക.
ഇരുവരും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വാക്തര്‍ക്കം ഒഴിവാക്കുന്നതിന് ഗാംഗുലിയെയും ചാപ്പലിനെയും പ്രത്യേകമായി യോഗത്തിലേക്ക് വിളിക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ഗൗതംദാസ് ഗുപ്ത പറഞ്ഞു.
ടീം മാനേജര്‍ അമിതാഭ് ചൗധരിയെയും യോഗത്തിലേക്ക് പ്രത്യേകമായി വിളിക്കും. ടീം മാനേജരുടെ റിപ്പോര്‍ട്ട് ഈ പ്രശ്നത്തില്‍ നിര്‍ണായകമാണെന്ന് ഒരു ഉന്നത സമിതി അംഗം പറഞ്ഞു.