വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചലഞ്ചേഴ്‌സിന് വിരാടവിജയം

By Ajith Babu

ദില്ലി: വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിങിന്റെ മികവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് മൂന്ന് വിക്കറ്റ് ജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡെവിള്‍സ് ടീം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ ടീം ലക്ഷ്യം കണ്ടു.

Virat Kohli

38 പന്തില്‍ എട്ട്‌ഫോറും രണ്ട് സിക്‌സറുമടക്കം 56 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറര്‍. ക്രിസ് ഗെയ്ല്‍ 26 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി 18 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഏഴ് കളികളില്‍ നിന്ന് ഏഴ് പോയന്റുമായി റോയല്‍ ചലഞ്ചേഴ്‌സ് പട്ടികയില്‍ രണ്ടാമതെത്തി.കോഹ്‌ലിയാണ് കളിയിലെ കേമന്‍.

43 പന്തില്‍ ഏഴ് ഫോറടക്കം 54 റണ്‍സെടുത്ത ജെയിംസ് ഹോപ്‌സാണ് ദില്ലിയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗ് 25ഉം വേണുഗോപാല്‍ റാവു 24ഉം റണ്‍സെടുത്തു. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഡാനിയല്‍ വെട്ടോറി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ദില്ലിയുടെ ഓപ്പണര്‍മാരായ സേവാഗിനെയും വാര്‍ണറെയും കയറൂരിവിടാതെ നിര്‍ത്താന്‍ കഴിഞ്ഞത് മത്സരത്തില്‍ ബാംഗ്ലൂരിന് മുന്‍തൂക്കം നേടിക്കൊടുത്തു. അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ വാര്‍നര്‍ പുറത്തായി. സഹീര്‍ഖാനാണ് വാര്‍നറുടെ കുറ്റി പിഴുതത്. ഏഴാം ഓവറില്‍ സെവാഗ് റണ്ണൗട്ടായത് ദില്ലിയ്ക്ക് തിരിച്ചടിയായി. 18 പന്തില്‍ മൂന്ന് ഫോറടക്കം 25 റണ്‍സാണ് വീരുവിന്റെ സമ്പാദ്യം.

ാമത്യു വാഡെയെ (8) അഭിമന്യു മിഥുന്‍ പുറത്താക്കിയതോടെ ദല്‍ഹി പത്തോവറില്‍ മൂന്നിന് 69 എന്ന നിലയിലായി. പിന്നീട് വേണുഗോപാല്‍ റാവുവും നേരത്തെ ക്രീസിലുള്ള ജെയിംസ് ഹോപ്‌സും റണ്‍സുയര്‍ത്താന്‍ ശ്രമം തുടങ്ങി. ഇടക്കിടെ ബൗണ്ടറി നേടിയ റാവു, മിഥുനെതിരെ സിക്‌സറും നേടി. 47 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിനുശേഷം വേണുഗോപാല്‍ റാവുവിനെ (24) വെട്ടോറി ക്ലീന്‍ബൗള്‍ഡാക്കി.

നമാന്‍ ഓജയും (11 പന്തില്‍ രണ്ടു സിക്‌സിന്റെ അകമ്പടിയോടെ 16) ഇര്‍ഫാന്‍ പഠാനും (ഏഴു പന്തില്‍ രണ്ടു സിക്‌സിന്റെ അകമ്പ ടിയോടെ 13) അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തിയതോടെ ദില്ലിക്കാര്‍ 160ല്‍ എത്തി.

മറുപടിബാറ്റിംഗി നിറങ്ങിയ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ആദ്യ ഓവറില്‍ത്തന്നെ ദില്‍ഷന്‍ (0) മടങ്ങിയെത്തി. തുടര്‍ന്നെത്തിയ കോഹ്്‌ലി (56) മികച്ച പ്രകടനം കാഴ്ചവെച്ചു. കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തില്‍ സെഞ്ചുറി കണെ്ടത്തിയ ഗെയിലിനെ (26) ഹോപ്‌സ് വേണുഗോപാല്‍ റാവുവിന്റെ കൈകളിലെത്തിച്ചതോടെ ബാംഗളൂര്‍ പരാജയം മണത്തു. ഡിവില്ലിയേഴ്‌സും (5), പൂജാരയും (7) പെട്ടെന്ന് തന്നെ മടങ്ങിയപ്പോള്‍ ഡല്‍ഹി 15 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 117 എന്ന നിലയിലായി. എന്നാല്‍, ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറിയും (18*) സയീദ് മുഹമ്മദും (13*) ചലഞ്ചേഴ്‌സിനെ വിജയത്തിലെത്തിച്ചു. കോഹ്്‌ലിയാണ് കളിയിലെ കേമന്‍.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X