Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഛക്‌ ദേ' താരം ഹോക്കി പരീക്ഷയില്‍ തോറ്റു

Kimi Laldawlaപട്യാല: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ കേന്ദ്രീകരിച്ച്‌ നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ്‌ ബോളിവുഡ്‌ ചിത്രമായ ഛക്‌ ദേ ഇന്ത്യയിലെ താരം കിമി ലാല്‍ദാവ്‌ല ഹോക്കി കോച്ചാവാനുള്ള ഡിപ്ലോമ പരീക്ഷയില്‍ പരാജയം രുചിച്ചു.

ചിത്രത്തില്‍ മേരി റാള്‍ട്‌ എന്ന കഥാപാത്രത്തെയായിരുന്നു കിമി അവതരിപ്പിച്ചത്‌. ഷാറൂഖ്‌ ഖാന്‍ ഹോക്കി കോച്ചിന്റെ വേഷമണിയുന്ന ചിത്രത്തില്‍ കിമിയുടെ വേഷവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സിനിമ പൂര്‍ത്തിയായയുടനെ ഹോക്കി കോച്ചാവാനുള്ള ശ്രമത്തിലായിരുന്നു കിമി. ഇതിനായി ഡിപ്ലോമ കോഴ്‌സിന്‌ കിമി ചേരുകയും ചെയ്‌തു.

ഒട്ടേറെ പുരസ്‌കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചെങ്കിലും അവാര്‍ഡു ദാന ചടങ്ങുകളിലൊന്നും പഠനത്തിരക്ക്‌ മൂലം പങ്കെടുക്കാന്‍ കിമിയ്‌ക്ക്‌ കഴിഞ്ഞിരുന്നില്ല.

ഭോപ്പാലിലെ ജൂനിയര്‍ ഹോക്കി ക്യാമ്പില്‍ നിന്നായിരുന്നു കിമി ഛക്‌ ദേയില്‍ അഭിനയിക്കാനെത്തിയത്‌.

സിനിമയില്‍ നിന്നും ഒട്ടേറെ അവസരങ്ങള്‍ തേടിയെത്തുന്നുണ്ടെങ്കിലും സെപ്‌റ്റംബറില്‍ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയില്‍ വിജയിച്ച്‌ മറ്റൊരു ഛക്‌ ദേ കോച്ചാവുകയാണ്‌്‌ കിമിയുടെ ലക്ഷ്യം.

Story first published: Saturday, May 24, 2008, 15:34 [IST]
Other articles published on May 24, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+