
ഐ പി എല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായാണ് ആര്‍ അശ്വിന്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് മുതല്‍ ക്യാപ്റ്റന്‍ ധോണിയുടെ സ്വന്തം ആളായാണ് അശ്വിന്‍ അറിയപ്പെടുന്നത്. ഐ പി എല്ലിലും ഇന്ത്യന്‍ ടീമിലും ഇരുവരും ഒരുമിച്ചാണ് കളിക്കുന്നത്. നിര്‍ണായക സമയങ്ങളില്‍, വിശ്വസ്തനായ അശ്വിനെയാണ് ക്യാപ്റ്റന്‍ പന്തേല്‍പ്പിക്കാറുള്ളത്.
തന്റെ കുറവുകളെക്കുറിച്ച് ധോണിയോട് സംസാരിക്കാനും തെറ്റുകള്‍ പരിഹരിക്കാനും ഒരിക്കലും മടിക്കാറില്ലെന്നും അശ്വിന്‍ പറഞ്ഞു. പന്ത് തന്റെ നേരെ എറിഞ്ഞ ശേഷം ധോണി വിക്കറ്റിന് പിന്നിലേക്ക് മടങ്ങും. ഇഷ്ടമുള്ള രീതിയില്‍ ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ തന്നെ അനുവദിക്കും. ടെസ്റ്റ്, ഏകദിന, ട്വന്റി 2- ഫോര്‍മാറ്റുകളില്‍ ഇന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറാണ് അശ്വിന്‍.
ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് തന്റെ ആഗ്രഹം എന്നും അശ്വിന്‍ പറഞ്ഞു. വരുന്ന ദക്ഷിണാഫ്രിക്കന്‍ ടൂറിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. 16 ടെസ്റ്റുകളില്‍ നിന്നായി 92 വിക്കറ്റുകളും 58 ഏകദിനങ്ങളില്‍ നിന്നും 80 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട് ഈ 26 കാരന്‍ ഓഫ് സ്പിന്നര്‍.