Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഒബാമയെക്കാള്‍ ശക്തന്‍!

Dhoni
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഒബാമയേക്കാള്‍ സ്വാധീനശക്തിയുള്ള വ്യക്തിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെന്ന് ടൈം മാഗസിന്‍. ടൈംസ് മാസിന്‍ പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ളവരുടെ പട്ടികയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി മുന്‍പന്തിയിലെത്തിയിരിക്കുന്നത്. ലോകഫുട്‌ബോളര്‍ ലയണല്‍ മെസ്സി പോലും ധോണിയുടെ പ്രഭാവത്തിന് പിന്നിലാണെന്ന് ടൈം വിലയിരുത്തുന്നു.

28 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് മോഹങ്ങള്‍ സാക്ഷാത്ക്കരിയ്ക്കാന്‍ കഴിഞ്ഞതാണ് ധോണിയെ മഹാനാക്കുന്നതെന്ന് മാഗസിന്‍ പറയുന്നു. പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം പിടിച്ചവരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്താണ് ധോണി എന്ന പ്രത്യേകത കൂടിയുണ്ട്. പട്ടികയില്‍ ധോണിയുടെ റാങ്ക് 52 ആണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി ധോണിയെ വാഴ്ത്തുന്ന ടൈം മാഗസിന്‍ അദ്ദേഹം പ്രകടിപ്പിച്ച ആത്മവിശ്വാസത്തെയും വിനയത്തെയും പ്രകീര്‍ത്തിയ്ക്കുന്നുണ്ട്. മുകേഷ് അംബാനി(61), വി എസ് രാമചന്ദ്രന്‍(79), അസിം പ്രേംജി(88), അരുണ റോയി(89) എന്നിവരും ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഈജിപ്റ്റിലെ വിപ്ലവത്തിന് അമരക്കാരനായ ഗൂഗിള്‍ എക്‌സിക്യൂട്ടീവ് വേല്‍ ഗോനിം ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ജനപ്രീതി കുറഞ്ഞു വരുന്നതായുള്ള മാഗസിന്റെ വിലയിരുത്തല്‍ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നൊരുക്കം നടത്തുന്ന ഒബാമയ്‌ക്കേറ്റ തിരിച്ചടിയാണ്. പട്ടികയില്‍ എണ്‍പത്തിയാറാം സ്ഥാനത്തേക്കാണ് ഒബാമ പിന്തള്ളപ്പെട്ടിരിയ്ക്കുന്നത്.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആറാം സ്ഥാനം നേടിയപ്പോള്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. പാക് ചാരസംഘടയായ ഐ എസ് ഐയുടെ തലവന്‍ അഹമ്മദ് ഷൂജ പാഷ പട്ടികയില്‍ പതിനേഴാമതായി ഇടം പിടിച്ചതും ഏറെ ശ്രദ്ധേയമാണ്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+