ബോളിവുഡിനും മൊഹാലി ഫീവര്‍
മൊഹാലി: ഇന്ത്യ-പാക് പോരാട്ടത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ ബോളിവുഡും ഒരുങ്ങി. ഷൂട്ടിങ് ഷെഡ്യൂളും പൊതുപരിപാടികളുമെല്ലാം മാറ്റിവെച്ചാണ് താരങ്ങള്‍ ക്രിക്കറ്റ് ആവേശത്തില്‍ മുങ്ങിയരിക്കുന്നത്.

ലഗാന്‍ ആക്ടര്‍ ആമിര്‍ ഖാന്‍, സംവിധായിക കൂടിയായ ഭാര്യ കിരണ്‍ റാവു, പ്രീതി സിന്റ, സുനില്‍ ഷെട്ടി, രാഹുല്‍ ബോസ് എന്നിവര്‍ മൊഹാലിയില്‍ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ചാര്‍ട്ടര്‍ ചെയ്ത ചെറുവിമാനത്തിലാണ് ആമിറിന്റെ യാത്ര. മക്കളായ സണ്ണിയ്ക്കും ബോബിയ്ക്കുമൊപ്പമാണ് ധര്‍മ്മേന്ദ്ര മൊഹാലിയില്‍ എത്തുക. സുനില്‍ ഷെട്ടി. മധുര്‍ ഭണ്ഡാകര്‍, വിവേക് ഒബ്‌റോയി എ്്ന്നിവരും സ്‌റ്റേഡിയത്തിലുണ്ടാവും.
പാക് ടീമിന് ആവേശം പകരാന്‍ സെക്‌സി ഗേള്‍ വീണാ മാലിക്കെത്തുമ്പോള്‍ മറുവശത്ത് ഇന്ത്യയ്ക്ക് ജയ് വിളിച്ച അമീഷ പട്ടേലും മൊഹാലിയിലുണ്ടാവും.
അക്ഷയ്കുമാര്‍, ഷാറുഖ് ഖാന്‍, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഷൂട്ടിങ് ഒഴിവാക്കി വീട്ടില്‍ തന്നെ കളി കാണാനുള്ള പുറപ്പാടിലാണ്. കളി കാണാനെത്തുന്ന സുഹൃത്തുക്കള്‍ക്കായി ഷാറുഖിന്റെ ഭാര്യ ഗൗരിയുടെ വീട്ടില്‍ ഉഗ്രന്‍ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.
ലണ്ടനിലുളള ജോണ്‍ ഏബ്രഹാമും ദീപിക പദുകോണും ബുധനാഴ്ചത്തെ ചിത്രീകരണം വേണ്ടന്നു വച്ചു ടിവിയില്‍ ക്രിക്കറ്റ് കാണാനുള്ള ഒരുക്കത്തിലാണ്. ബോബി ഡിയോള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മുറിയെടുത്താണ് കളി കാണുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications