Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൊള്ളാര്‍ഡ് വെടിക്കെട്ടില്‍ വിന്‍ഡീസ്

മൊഹാലി: പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങിന്റെയും ഡെവണ്‍ സ്മിത്തിന്റെ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ വിന്‍ഡീസിന് ലോകകപ്പ് ക്രിക്കറ്റില്‍ മൂന്നാംജയം. ഗ്രൂപ്പ് എ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 275 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ചെറിയൊരു ഭീഷണി ഉയര്‍ത്തിയ ശേഷം ഓരോവര്‍ ബാക്കിനില്‍ക്കെ 231 റണ്‍സിന് എല്ലാവരും കൂടാരം കയറി.

Benn stars in 44-run win over Irish

എഡ് ജോയ്‌സും (84) ഗാരി വില്‍സണും (61) അര്‍ധ സെഞ്ചുറികളുമായി പൊരുതിയെങ്കിലും മറ്റുള്ളവരെല്ലാം വിന്‍ഡീസ് ബൗളിങ് ശൗര്യത്തിന് മുന്നില്‍ കീഴടങ്ങിയതാണ് അയര്‍ലണ്ടിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. മറ്റുള്ളവരുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ടീമിനെ ജയത്തിലെത്തിക്കാനായില്ല. ഇടങ്കയ്യന്‍ സ്പിന്നര്‍ സുലൈമാന്‍ ബെന്‍ 53 റണ്‍സിനു നാലു വിക്കറ്റ് വീഴ്ത്തി ഐറിഷ് മോഹങ്ങള്‍ക്കു മേല്‍ വെള്ളിടിയായി. വിന്‍ഡീസ് നായകന്‍ ഡാരന്‍ സാമി മൂന്നു വിക്കറ്റും വീഴ്ത്തി. ഇടങ്കയ്യന്‍ സ്പിന്നര്‍ സുലൈമാന്‍ ബെന്‍ 53 റണ്‍സിനു നാലു വിക്കറ്റ് വീഴ്ത്തിയാണ് അട്ടിമറി ലക്ഷ്യമിട്ട ഐറിഷ് പടയെ ഒതുക്കിയത്. വിന്‍ഡീസ് നായകന്‍ ഡാരന്‍ സാമി മൂന്നു വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ഐറിഷ് നായകന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് വിന്‍ഡീസിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. സ്മിത്തും ശിവ്‌നാരായണ്‍ ചന്ദര്‍പോളും ചേര്‍ന്ന് വിന്‍ഡീസിനു തകര്‍പ്പന്‍ തുടക്കം നല്‍കി. 89 ല്‍ വച്ചു കൂട്ടുകെട്ടു പിരിഞ്ഞെങ്കിലും പൊള്ളാര്‍ഡും സ്മിത്തും ചേര്‍ന്നതോടെ വിന്‍ഡീസ് മുന്നേറി. 133 പന്തുകള്‍ നേരിട്ട സ്മിത്ത് ഒരു സിക്‌സറും 11 ഫോറും അടക്കം 107 റണ്‍സെടുത്തു.

സ്മിത്തിന്റെ കന്നി സെഞ്ച്വറിയും പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങുമായിരുന്നു വിന്‍ഡീസ് ഇന്നിങ്‌സിലെ ഹൈലൈറ്റ്. 55 പന്തുകള്‍ നേരിട്ട പൊള്ളാര്‍ഡ് അഞ്ച് സിക്‌സറും എട്ട് ഫോറുകളുടെയും സഹായത്തോടെയാണ് 94 റണ്‍സ് എടുത്തത്. സെഞ്ചുറിയിലേക്ക് അതിവേഗം കുതിക്കുകയായിരുന്ന പൊള്ളാര്‍ഡിനെ ജോണ്‍ മൂണിയാണ് പുറത്താക്കിയത്. അപകടകാരിയായ അയര്‍ലന്‍ഡ് ബാറ്റ്‌സ്മാന്‍ കെവിന്‍ ഒബ്രിയാനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്ത പൊള്ളാര്‍ഡാണ് മത്സരത്തിലെ താരം.

പിന്നീടെത്തിയ ഡാരന്‍ ബ്രാവോ, രാംനരേശ് സര്‍വന്‍, സാമി എന്നിവര്‍ നിരാശപ്പെടുത്തിയത് വിന്‍ഡീസ് സ്‌കോര്‍ 300 ലെത്തുന്നതു തടഞ്ഞു.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+