ദീപശിഖ: സുരക്ഷാ സന്നാഹത്തിനെതിരെ കിരണ്‍ ബേദി
ദില്ലി: ഏപ്രില്‍ 17ന് ദില്ലിയില്‍ നടക്കുന്ന ഒളിമ്പിക് ദീപശിഖാ പ്രയാണത്തിന് മുന്നോടിയായി ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദി വിമര്‍ശിച്ചു.
സാഹചര്യം അനുകൂലമല്ലെങ്കില്‍ ദീപശിഖാ യാത്ര വാഹനത്തിലാക്കണമന്ന് കിരണ്‍ ബേദി പറഞ്ഞു. ദീപശിഖയുമായി ഓടണമെന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ ന്യായമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും കിരണ്‍ ബേദി പറഞ്ഞു.
തിബത്ത് പ്രശ്നത്തെ ചൊല്ലിയുള്ള പ്രതിഷേധം ഭയന്ന് ദീപശിഖാ പ്രയാണത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ ഇതിനകം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ചെങ്കോട്ട മുതല്‍ ഇന്ത്യാ ഗേറ്റ് വരെ എട്ട്-ഒമ്പത് കിലോമീറ്റര്‍ ഓടുന്നതിന് പകരം പ്രയാണം രണ്ട്-മൂന്ന് കിലോമീറ്ററായി കുറയ്ക്കാനാണ് അസോസിയേഷന്റെ തീരുമാനം.
ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈച്ചിങ് ബൂട്ടിയ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കിരണ്‍ ബേദിയും ദീപശിഖാ പ്രയാണത്തിനെതിരെ രംഗത്തു വന്നത്. അതേ സമയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പുല്ലേല ഗോപിചന്ദ്, അഞ്ജു ബോബി ജോര്‍ജ്, മില്‍കാ സിംഗ്, ഗുര്‍ഭജന്‍ സിംഗ് രന്ദവ, മാനവ് ജിത് സിംഗ് സിദു, ലിയാണ്ടര്‍ പെയ്സ്, അമീര്‍ഖാന്‍ എന്നിവര്‍ ദീപശാഖാ പ്രയാണത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications