സിഡ്നി: ട്വന്റി ട്വന്റി ടൂര്‍ണമെന്റില്‍ കളിക്കുന്നതിന് കളിക്കാര്‍ക്ക് നോ ഒബ്ജകക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ ആസ്ത്രേല്യയെ മൂന്നു വര്‍ഷത്തേക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും വിലക്കുമെന്ന് ബിസിസിഐ.
ഞായറാഴ്ചയോടെ ആസ്ത്രേല്യന്‍ കളിക്കാര്‍ കരാറുകള്‍ ഒപ്പിട്ട് തിരിച്ചയച്ചില്ലെങ്കില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് ആസ്ത്രേല്യന്‍ കളിക്കാരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുപ്പിക്കില്ലെന്ന് ലീഗ് ചെയര്‍മാന്‍ ലളിത് മോഡി വ്യക്തമാക്കി.
നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വേണമെങ്കില്‍ ആസ്ത്രേല്യന്‍ കളിക്കാരെ തങ്ങള്‍ക്ക് പ്രീമിയര്‍ ലീഗില്‍ കളിപ്പിക്കാം. പക്ഷേ അതിന് തങ്ങള്‍ക്ക് താത്പര്യമില്ല. ഞായറാഴ്ചയ്ക്കകം ആസ്ത്രേല്യന്‍ കളിക്കാര്‍ കരാറുകള്‍ ഒപ്പിട്ട് തിരിച്ചയച്ചില്ലെങ്കില്‍ അടുത്ത മൂന്നു വര്‍ഷം അവര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനാവില്ല- ലളിത് മോഡി പറഞ്ഞു.
മൂന്നു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അതിനുള്ളില്‍ വിരമിക്കാനിടയുള്ള മാത്യു ഹെയ്ഡനെ പോലുള്ള കളിക്കാര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനാവില്ല. കരിയറിന്റെ അന്ത്യഘട്ടത്തില്‍ വന്‍തുക സമ്പാദിക്കാനുള്ള അവസരമാണ് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ ഹെയ്ഡനെ പോലുള്ള കളിക്കാര്‍ക്ക് നഷ്ടമാവുക.