പവാര്‍ മലക്കം മറിഞ്ഞു, പിന്മാറ്റമില്ല
മുംബെ : ഹര്‍ബജന്‍ സിംഗിന്റെ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ആസ്ട്രേലിയാ പര്യടനം ഉപേക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ച ബിസിസിഐ പ്രസിഡന്റ് മലക്കം മറിഞ്ഞു.
വിലക്ക് പിന്‍വലിച്ചില്ലെങ്കിലും മുന്‍നിശ്ചയപ്രകാരം പര്യടനം പൂര്‍ത്തിയാക്കുമെന്നാണ് പവാര്‍ ഇപ്പോള്‍ പറയുന്നത്. ഹര്‍ബജനെ കുറ്റവിമുക്തനാക്കണമെന്ന മുന്‍ ആവശ്യത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതും പര്യടനവും തമ്മില്‍ ബന്ധമില്ല.
ഹര്‍ബജന്‍ സിമ്മണ്ട്സിനെ മങ്കി എന്ന് വിളിച്ചിട്ടില്ലെന്നും ഇതിനോട് സാദൃശ്യമുളള പഞ്ചാബി അശ്ലീല പദമാണ് വിളിച്ചതെന്നും അപ്പീല്‍ കമ്മിറ്റി മുമ്പാകെ വാദിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. പ്രശ്നപരിഹാരത്തിന് നല്ല ഉപാധി ഇതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണത്രേ ഈ മനംമാറ്റം.
കളത്തില്‍ അസഭ്യം പറഞ്ഞതിന് ഹര്‍ബജനെ ശിക്ഷിക്കുകയും വംശീയ അധിക്ഷേപം എന്ന ആരോപണം തളളിക്കളയുകയും ചെയ്യുക എന്ന പോംവഴി ഇതോടെ ഐസിസിയ്ക്ക് തുറന്നു കിട്ടി.
ഹര്‍ബജനെ ശിക്ഷിക്കുന്നതോടെ ആസ്ട്രേലിയക്കാര്‍ക്കും വംശീയ അധിക്ഷേപത്തിന്റെ നിഴലില്‍ നിന്ന് പുറത്തു് കടന്നെന്ന ആശ്വാസം ഇന്ത്യയ്ക്കും ലഭിക്കും. ഐസിസിയുടെ പരമാധികാരം നിലനില്‍ക്കുകയും ചെയ്യും.
ഈ ഫോര്‍മുല പ്രകാരം പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനാലാണത്രേ, പവാര്‍ കളം മാറ്റി ചവിട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications