ഇനി കളിക്കാനില്ലെന്ന് ഇന്ത്യ
സിഡ്നി : ഹര്‍ബജന്‍ സിംഗിനെ മൂന്നു കളിയില്‍ നിന്നും വിലക്കാനുളള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അവശേഷിക്കുന്ന കളികളില്‍ നിന്നും പിന്‍വാങ്ങുമെന്ന് ബിസിസിഐ.
കടുത്ത നിലപാട് ബിസിസിഐയും സ്വീകരിച്ചതോടെ പര്യടനം അവതാളത്തിലായി.
രണ്ടാം ടെസ്റ്റിനിടെ ആന്‍ഡ്രൂ സിമ്മണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയിന്മേലാണ് ഹര്‍ബജന്‍സിംഗിനെതിരെ ഐസിസി അച്ചടക്ക സമിതി നടപടിയെടുത്തത്. ആറു മണിക്കൂര്‍ നീണ്ട മാരത്തോണ്‍ വിചാരണയില്‍ ഹര്‍ബജന്‍ കുറ്റക്കാരനാണെന്ന് ഐസിസി അച്ചടക്ക സമിതി കണ്ടെത്തി.
ഇതിനെതിരെ ഐസിസിയില്‍ പരാതി നല്‍കുമെന്ന് ഇന്ത്യയുടെ ക്രിക്കറ്റ് മാനേജര്‍ അറിയിച്ചിരുന്നു. എന്നാല്‍ കടുത്ത നടപടികളാണ് വേണ്ടതെന്ന ടീം അംഗങ്ങളുടെ അഭിപ്രായത്തോട് ബിസിസിഐയും യോജിക്കുകയായിരുന്നു.
ക്രിക്കറ്റ് എന്ന കളിയുടെ അന്തസ് ഉയര്‍ന്നതാണെന്ന കാര്യം തങ്ങള്‍ മനസിലാക്കുന്നുവെന്നും എന്നാല്‍ ടീം ഇന്ത്യയുടെ അന്തസും നിലനിര്‍ത്താന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യാക്കാരന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ട ചുമതലയും തങ്ങള്‍ക്കുണ്ടെന്ന് ബോര്‍ഡ് വിശദീകരിക്കുന്നു.
ടീം ഇന്ത്യയിലെ ഒരു കളിക്കാരനെതിരെ ഉയര്‍ന്ന അബദ്ധജടിലവും ദുഷ്പ്രേരിതവുമായ ആരോപണത്തിനെതിരെ ഏതറ്റം വരെയും ചെറുത്തു നില്‍ക്കുമെന്നാണ് ബോര്‍ഡിന്റെ പ്രഖ്യാപനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications