Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ യോഗം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന്റെ ദൂസ്രാ ബൗളിംഗ് ആക്ഷനില്‍ പിഴവില്ലെന്ന ഐസിസി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിസിസിഐ സെക്രട്ടറി എസ്.കെ നായര്‍ പറഞ്ഞു.

ഐസിസിയുടെ നിലപാട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാര്‍ക്ക് ഗുണകരമാകുമെന്ന് ബിസിസിഐ സെക്രട്ടറി എസ്.കെ നായര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ വരുന്ന മത്സരങ്ങള്‍, ക്രിക്കറ്റ് മത്സരം സംപ്രേഷണാവകാശത്തര്‍ക്കം തുടങ്ങിയവ ജൂണ്‍ 2,3 തീയതികളില്‍ കോവളത്തു നടക്കുന്ന ബിസിസിഐ വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിംബാംബാവെ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനവും ഇന്ത്യയില്‍ കളിക്കാനുള്ള ശ്രീലങ്കന്‍ ടീമിനെ അഭ്യര്‍ത്ഥനയും കമ്മറ്റി യോഗം ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ ടീമിന്റെ പാക് പര്യടനവും ആസ്ത്രേലിയന്‍ മാതൃകയില്‍ വനിതാ, പുരുഷ ക്രിക്കറ്റ് അസോസിയേഷനുകളുടെ ലയനവുംയോഗം ചര്‍ച്ച ചെയ്യുമെന്നും നായര്‍ അറിയിച്ചു.

24 വര്‍ഷത്തിനു ശേഷമാണ് ബിസിസിഐയുടെ യോഗം തിരുവനന്തപുരത്തു നടക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായുളള ഗ്രെഗ് ചാപ്പലിന്റെ നിയമനത്തിന് യോഗം അംഗീകാരം നല്‍കും.

നായര്‍ക്കു പുറമെ ബിസിസിഐ പ്രസിഡന്റ് രണ്‍ബീര്‍ സിംഗ് മഹേന്ദ്ര, ഗൗതം ദാസ് ഗുപ്ത, സി.കെ ഖന്ന, രംഗറെഡ്ഢി, രാജീവ് ശുക്ല എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Story first published: Wednesday, December 7, 2011, 14:24 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+