സ്ക്കൂള്‍ തല ക്രിക്കറ്റിന് ബിസിസിഐ
മുംബെ : ബിസിസിഐയുടെ മേല്‍നോട്ടത്തില്‍ സ്ക്കൂള്‍ തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രത്നാകര്‍ ഷെട്ടി.
സ്ക്കൂള്‍ തലത്തിലുളള ദേശീയ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഇതോടനുബന്ധിച്ചുളള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ സംസ്ഥാന യൂണിറ്റുകള്‍ക്കും ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആദ്യഘട്ട മത്സരങ്ങള്‍ ഉടന്‍ തന്നെ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കും. ഒരു സംസ്ഥാനത്തു നിന്നും ഏറ്റവും മികച്ച രണ്ടു സ്ക്കൂളുകള്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.
മത്സരത്തിന്റെ ഘടന സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ബിസിസിഐ ട്രഷറര്‍ എന്‍ ശ്രീനിവാസന്‍ അറിയിച്ചു.
അണ്ടര്‍ -12, അണ്ടര്‍ -17 വിഭാഗങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് അണ്ടര്‍ 16 വിഭാഗം സംഘടിപ്പിക്കാനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. അടുത്ത സീസണ്‍ മുതല്‍ അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 22 വിഭാഗങ്ങള്‍ നിലവില്‍ വരും.
അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന ഘടകങ്ങള്‍ക്ക് 50 കോടി രൂപയുടെ സഹായം ബിസിസിഐ നല്‍കുമെന്നും ശ്രീനിവാസന്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications