ധോണിയെ പുറത്താക്കുന്നത് ശ്രീനിവാസന്‍ തടഞ്ഞു

ഏകദിനത്തില്‍ നിന്നും ടെസ്റ്റില്‍ നിന്നും ധോണിയെ മാറ്റണമെന്ന അഭിപ്രായമാണ് എനിക്കുണ്ടായിരുന്നത്. ത്രിരാഷ്ട്ര പരമ്പരയ്ക്ക് വിരാട് കോഹ്‌ലിയെ നായകനാക്കാനും 17 അംഗ ടീമില്‍ നിന്ന് ധോണിയെ മാറ്റിനിര്‍ത്താനും മുന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനമെടുത്തപ്പോഴും ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിരുന്നു.
ടെസ്റ്റ് ടീമില്‍ ഇന്ത്യയെ നയിക്കാനുള്ള ഒരു ഗുണവും ധോണിക്കില്ല. പകരം ഗൗതം ഗംഭീറിനെ പരീക്ഷിച്ചു നോക്കാവുന്നതാണ്. ടീം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് പരമാധികാരം നല്‍കാന്‍ ബിസിസിഐ തയ്യാറാകണം.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിക്കേണ്ട സമയമായി. എത്രയും വേഗം അദ്ദേഹം സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി. സച്ചിന്റെ ശരീരം പലപ്പോഴും ബോളുകളോട് വളരെ പതുക്കെയാണ് പ്രതികരിക്കുന്നത്്. ക്രിസ് ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ അമര്‍നാഥും അംഗമായിരുന്നു. 1983ല്‍ ലോകകപ്പ് നേടിയ കപില്‍ ടീമിലെ സുപ്പര്‍താരമായിരുന്നു അമര്‍നാഥ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications