കൊല്‍ക്കത്ത: ബിസിസിഐയുടെ പുതിയ പ്രസിഡന്റായി കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ശരദ് പവാറിനെ തിരഞ്ഞെടുത്തു.
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലുള്ള പ്രസിഡന്റ് രണ്‍ബീര്‍സിംഗ് മഹേന്ദ്രയാണ് പവാറിനെതിരെ മത്സരിച്ചത്. ഡാല്‍മിയ വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു മഹേന്ദ്ര. 11നെതിരെ 20 വോട്ടുകള്‍ക്കാണ് പവാര്‍ വിജയിച്ചത്.
എല്ലാ സ്ഥാനങ്ങളിലും പവാര്‍ പക്ഷം വിജയിച്ചു. പവാര്‍ പക്ഷത്തെ നിരഞ്ജന്‍ സിംഗാണ് പുതിയ സെക്രട്ടറി. ഗൗതം ദൗസ് ഗുപ്തയെയാണ് ഇദ്ദേഹം തോല്പിച്ചത്. ബ്രിജേഷ് പട്ടേലിനെ തോല്പിച്ച് എം.പി.പാണ്ഡവ് പുതിയ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
എന്‍.ശ്രീനിവാസന്‍ പുതിയ ട്രഷററായി. ജ്യോതി ബാജ്പേയിയെയാണ് ശ്രീനിവാസന്‍ തോല്പിച്ചത്.