കൊല്‍ക്കത്ത: ബിസിസിഐ തിരഞ്ഞെടുപ്പിന് മുന്‍ സുപ്രിം കോടതി ജഡ്ജി സുഭാഷ്ചന്ദ്ര സെന്നിനോടൊപ്പം രണ്ട് നിരീക്ഷകരെ കൂടി കൊല്‍ക്കത്ത ഹൈക്കോടതി നിയമിച്ചു.
മുന്‍ സുപ്രിം കോടതി ജഡ്ജിമാരായ കെ.എന്‍.സിംഗ്, എം.എം. പന്ത് എന്നിവരെയാണ് നിരീക്ഷകരായി നിയോഗിച്ചത്.
വോട്ടര്‍മാരുടെ യോഗ്യത സംബന്ധിച്ച എല്ലാ തര്‍ക്കങ്ങളിലും തീര്‍പ്പ് കല്പിക്കുന്നത് മൂന്നു പേരടങ്ങിയ പാനലായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. നിരീക്ഷകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാവുകയാണെങ്കില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനത്തിനായിരിക്കും സാധുത.