ചെന്നൈ: ഐപിഎല്ലിനോട് സാദൃശ്യമുള്ള പേരില്‍ ഓണ്‍ലൈന്‍ ഗെയിം തുടങ്ങിയ റെഡിഫിനെതിരെ ബിസിസിഐ അധികൃതര്‍ ചെന്നൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‌കി.
ഇന്ത്യന്‍ ഫാന്റസി ലീഗ്. കോം. എന്ന പേരിലരംഭിച്ച ഓണ്‍ലൈന്‍ ഗെയിം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പേരിനോട് സാമ്യമുള്ളതാണെന്നും കൂടാതെ ഗെയിമിന്റെ ലോഗോയ്‌ക്കും ഐപിഎല്‍ ലോഗോയോട് സാമ്യമുണ്ടെന്ന് ബിസിസിഐ നല്‌കിയ പരാതിയില്‍ പറയുന്നു.
ഒരാള്‍ ബാറ്റ് ചെയ്യുന്ന ഐപിഎല്‍ ലോഗോയോട് സാമ്യതയുള്ളതാണ് റെഡിഫിന്റെ ഫാന്റിസി ലീഗിന്റെയും ലോഗോ..
റെഡിഫ് ആരംഭിച്ച ഗെയിമിന്റെ പേരും ലോഗോയും മാറ്റണമെന്നാവശ്യപ്പെട്ട് ബിസിസിഐ നല്‌കിയ ഹര്‍ജിയില്‍ റെഡിഫ് ഉടമ സന്ദീപ് ഗോയലിനെതിരെ കോടതി നോട്ടീസയച്ചിട്ടുണ്ട്. ഈ കേസില്‍ കൂടുതല്‍ വാദം ജൂണ്‍ 10ന് കേള്‍ക്കും.